ആ സിനിമയ്ക്ക് ശേഷം ആളുകളെ പേടിപ്പിക്കുന്നത് എനിക്ക് എന്നും ഒരു ഹരമായിരുന്നു; തുറന്ന് പറഞ്ഞ് വിദ്യ ബാലൻ

ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് മലയാളിയായ പാലക്കാട്ടുകാരി വിദ്യ ബാലൻ. മലയാളികൾക്കെന്നും പ്രിയപ്പെട്ട താരം. മലയാളിയെന്ന് പറയുമ്പോൾപറയുമ്പോൾ തനിക്കിന്നും അഭിമാനമാണെന്നാണ് നടി പറയാറുള്ളത്. ഇപ്പോഴിതാ വിദ്യ ബാലൻ്റെ ചില അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്.

പതിനേഴ് വർഷത്തിന് മുൻപ് വിദ്യ ബാലനും അക്ഷയ് കുമാറും നായികാ നായകന്മാരായി അഭിനയിച്ച ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് രേഖ മേനോന് നൽകിയ അഭിമുഖത്തിലൂടെ തൻ്റെ സിനിമാ ജീവിതത്തെ പറ്റിയും അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ചും നടി വെളിപ്പെടുത്തുന്നത്. ഭൂൽ ഭുലയ്യ റിലീസ് ചെയ്‌തിട്ട് പതിനേഴ് വർഷമായെന്ന് ഇപ്പോഴും തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് വിദ്യ പറയുന്നത്.

ആ സിനിമയ്ക്ക് ശേഷം ആളുകളെ പേടിപ്പിക്കുന്നത് എനിക്ക് എന്നും ഒരു ഹരമായിരുന്നു. വീട്ടിൽ അച്ഛനെയും അമ്മയെയും പേടിപ്പിക്കാറില്ലെങ്കിലും സഹോദരിയായിരുന്നു കൂടുതലും പേടിപ്പിച്ചിരുന്നത്. ഭൂൽ ഭുലയ്യ സ്ക്രീനിങ്ങിന് ശേഷം വീട്ടിൽ വന്ന ഞാനും അനിയത്തിയും ഒരുമിച്ച് ഒരു ബെഡിലാണ് കിടന്നുറങ്ങിയത്. ഇടയ്ക്ക് ഞാൻ എന്തോ പറയാൻ വേണ്ടി എഴുന്നേറ്റ് വിളിച്ചതോടെ അവൾ പേടിച്ചു. എന്നിട്ട് ഇനി ലൈറ്റ് ഇട്ട് തുടങ്ങിയാൽ മതി എന്ന് പറഞ്ഞു. അവൾ ആ സമയത്ത് എന്നെ കണ്ട് പേടിച്ച് പോയിരുന്നു എന്നും വിദ്യ ബാലൻ പറയുന്നു.

അതേസമയം സിനിമയിലേക്ക് അഭിനേതാവായി വരാൻ കാരണം നടി മാധുരി ദീക്ഷിത് ആണെന്നും വിദ്യ പറഞ്ഞു. മാധുരിയുടെ ഹിറ്റ് സോംഗ് ആയ ‘ഏക് ദോ തീൻ’ കണ്ടതിനു ശേഷം പെട്ടെന്നാണ് തനിക്ക് ഒരു ആക്ടർ ആവണമെന്ന് തീരുമാനമെടുക്കുന്നത്. പിന്നീട് നടിയായ ശേഷം ഞാൻ മാധുരി ദീക്ഷിതനെ ആദ്യമായി കണ്ടപ്പോൾ നിങ്ങൾ കാരണമാണ് ഞാൻ ഇന്നൊരു നടിയായതെന്ന് അവരോട് നേരിട്ട് പറഞ്ഞിരുന്നുവെന്നും വിദ്യ പറയുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ