എല്ലാ ചവറുകളും കുത്തി നിറയ്ക്കുന്നു: ഐ.എഫ്.എഫ്.കെ സംഘാടര്‍ക്ക് എതിരെ വിമര്‍ശനവുമായി അടൂര്‍

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംഘാടകര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. തിയേറ്ററുകളില്‍ ഓടിയ സിനിമകളെ ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ പ്രവണത അല്ലെന്നും കലാമികവുള്ള ചിത്രങ്ങളെയും സംവിധായകരേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു അവസരത്തെ തകര്‍ക്കരുതെന്നും അടൂര്‍ പറഞ്ഞു. ഫെസ്റ്റിവലിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

“ഐഎഫ്എഫ്‌കെയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും എന്റേതായിരുന്നു. അതില്‍ ഉള്‍പ്പെടാത്ത രണ്ട് ചിത്രങ്ങള്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗമായി കാണിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കി. അത്തരം ചിത്രങ്ങളുടെ സംവിധായകര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കുന്നുണ്ട്.എന്നാല്‍ അതില്‍ സംഘാടകര്‍ വെള്ളം ചേര്‍ത്തു. രണ്ടെന്നത് ഏഴാക്കി.ഇപ്പോള്‍ 12 ആക്കി. എല്ലാ ചവറുകളും കുത്തി നിറയ്ക്കുന്നു. തിയേറ്ററില്‍ ഓടിയ ചിത്രങ്ങളടക്കം അതിലേക്ക് തിരഞ്ഞെടുക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. കലാമികവുള്ള ചിത്രങ്ങളെയും സംവിധായകരേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു അവസരത്തെ തകര്‍ക്കരുത്. ഇപ്പോള്‍ കുറേ ചെറുപ്പക്കാര്‍ ഈ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് . അവര്‍ പറയുന്നത് ന്യായമാണ്.” കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.

മലയാളസിനിമ ഇന്ന് വിഭാഗത്തില്‍ പനി (സന്തോഷ് മണ്ടൂര്‍), ഇഷ്‌ക് (അനുരാജ് മനോഹര്‍), കുമ്പളങ്ങി നൈറ്റ്‌സ് (മധു സി നാരായണന്‍), സൈലന്‍സര്‍ (പ്രിയനന്ദനന്‍), വെയില്‍മരങ്ങള്‍ (ഡോ. ബിജു), വൈറസ് (ആഷിക് അബു), രൗദ്രം (ജയരാജ്), ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്), ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു (സലിം അഹമ്മദ്), ഉയരെ(മനു അശോകന്‍), കൊഞ്ചിറ (മനോജ് കാന), ഉണ്ട (ഖാലിദ് റഹമാന്‍) തുടങ്ങിയ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി