'ആ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു, വെറുതേയിരുന്നു കരയണം, ജീവിക്കേണ്ട എന്നൊക്കെ തോന്നി'; ഡിപ്രഷനിലായ അവസ്ഥയെ കുറിച്ച് ശ്രീകല

എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്രീകല മേനോന്‍. വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. യുകെയില്‍ ഭര്‍ത്താവിനും മകനുമൊപ്പമാണ് താരം ഇപ്പോള്‍. സീരിയലിലേക്ക് നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും താന്‍ നിരസിക്കുകയാണ് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീകല പറയുന്നത്.

നല്ല േറാളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതു താന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. അമ്മ മരിച്ചതിന് ശേഷമാണ് ഒന്നും വേണ്ടെന്ന തീരുമാനം എടുത്ത് യുകെയില്‍ എത്തിയതെന്നും ഡിപ്രഷനിലേക്ക് പോയതിനെ കുറിച്ചും ശ്രീകല തുറന്നു പറയുന്നു.

പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു തന്റെ വിചാരം. അമ്മ പോയ ശേഷം താന്‍ ആ അവസ്ഥയിലേക്കെത്തി. അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തില്‍ കുറച്ചു ദിവസത്തെ വര്‍ക്കേ ഉണ്ടാകൂ.

മോനെയും കൊണ്ട് ലൊക്കേഷനില്‍ പോകാന്‍ തുടങ്ങി. അവന്റെ അവധി ദിവസങ്ങള്‍ നോക്കി ഡേറ്റ് ക്രമീകരിക്കും. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മോന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നും.

അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസു തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളര്‍ന്നതു പോലെയായിരുന്നു. മോനെയും വിപിനേട്ടനെയും ഓര്‍ത്തു മാത്രമാണ് പിടിച്ചു നിന്നത്. തനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നല്‍.

അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നില്‍ക്കണ്ട…’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് താന്‍ ഇങ്ങോട്ട് പോന്നത്. തനിക്കിനി ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ സന്തോഷവതിയാണ് എന്നും ശ്രീകല വ്യക്തമാക്കി.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി