മരിച്ചുകിടക്കുന്ന നസീര്‍ സാറിനെ കാണാന്‍ വന്നില്ല, പരിശ്രമിച്ചെങ്കില്‍ വരാമായിരുന്നു, പക്ഷെ എന്തിന്: ഷീല

പ്രേം നസീര്‍ അന്തരിച്ച സമയത്ത്, താരത്തെ അവസാനമായി കാണാന്‍ താന്‍ എത്താതിരുന്നതിനെ കുറിച്ച് പറഞ്ഞ് നടി ഷീല. തനിക്ക് വരാന്‍ കഴിയുമായിരുന്നു എന്നാല്‍ താന്‍ നാട്ടിലേക്ക് വരണ്ട എന്ന് കരുതിയതാണ് എന്നാണ് ഷീല പറയുന്നത്. മരിച്ചു കിടക്കുന്ന സാറിന്റെ മുഖം കാണാന്‍ വയ്യായിരുന്നു, അതുകൊണ്ടാണ് വരാതിരുന്നത് എന്നാണ് ഷീല പറയുന്നത്.

ചിറയിന്‍കീഴ് പൗരാവലി സംഘടിപ്പിച്ച പ്രേം നസീര്‍ സ്മൃതി സായാഹ്നത്തില്‍ പ്രേംനസീര്‍ പുരസ്‌കാരം മന്ത്രി കെഎന്‍ ബാലഗോപാലില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഷീല. ”മരിച്ചു കിടക്കുന്ന നസീര്‍ സാറിന്റെ മുഖം കാണാന്‍ എനിക്ക് വയ്യ. എന്തിന് കാണണം? അതിനാല്‍ ഞാന്‍ വന്നില്ല.”

”അന്ന് സ്വീഡനില്‍ സഹോദരിക്കൊപ്പമായിരുന്നു ഞാന്‍. സാറിന്റെ മരണവിവരം അറിഞ്ഞിരുന്നു. പരിശ്രമിച്ചെങ്കില്‍ വരാമായിരുന്നു. പക്ഷേ, എന്തിന്? ഞാന്‍ തീരുമാനിച്ചു, ജീവനോടെ കണ്ട നസീര്‍ സാറിന്റെ മുഖം മനസ്സില്‍ ഉണ്ട്. അതു മതി” എന്നാണ് ഷീല പറയുന്നത്. ഇതുവരെയുള്ളതില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം തന്റെ മകനായിരുന്നു.

ചിറയിന്‍കീഴിലെ ജനത നസീര്‍ സാറിന്റെ പേരില്‍ നല്‍കിയ ഈ പുരസ്‌കാരം ഇപ്പോള്‍ എല്ലാത്തിനും മുകളിലാണെന്നും ഷീല പറഞ്ഞു. അതേസമയം, ഒരു കാലത്ത് വെള്ളിത്തിരയിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു നസീറും ഷീലയും. നിരവധി സിനിമകളില്‍ പ്രണയ ജോഡികളായി നസീറും ഷീലയും വേഷമിട്ടിട്ടുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ