'എന്റെ മതം കാരണം വെറുക്കപ്പെട്ടവരായി, ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഭക്ഷണം പോലും ബന്ധുക്കള്‍ നല്‍കിയില്ല'; അമ്മയും ഒഴിവാക്കിയെന്ന് നടി സാന്ദ്ര

നടി സാന്ദ്ര ആമിയുടെയും നടന്‍ പ്രജിന്റെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെന്നൈ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചാണ് ചോറൂണ് ചടങ്ങ് നടന്നത്. പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര ഇപ്പോള്‍. ഒപ്പം ഗര്‍ഭിണി ആയിരുന്ന അവസ്ഥയില്‍ കുടുംബത്തിന്റെ അടുത്തുനിന്നും നേരിട്ട കഷ്ടതകളെകുറിച്ചും സാന്ദ്ര തുറന്നു പറഞ്ഞു. തന്റെ മതത്തിന്റെ പേരില്‍ മക്കളെ കാണാന്‍ പോലും വീട്ടുകാരാരും വന്നിട്ടില്ലെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സാന്ദ്രയുടെ കുറിപ്പ്:

സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം സ്‌നേഹത്തോടെ സ്വാഗതം ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. എന്റെ മതം കാരണം ഞങ്ങളും മക്കളും വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും തീര്‍ത്തും വെറുക്കപ്പെട്ടവര്‍ ആയിരുന്നു. അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മക്കളെ ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭക്ഷണം തരാന്‍ പോലും ബന്ധുക്കള്‍ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്.

പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാന്‍ ഛര്‍ദ്ദിച്ചിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിന്‍ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനു വേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌കാനിംഗിന് പോകുന്നത് വരെ തനിച്ചായിരുന്നു. പ്രജിന്‍ ഉറക്കം വെടിഞ്ഞ് രാവിലെയും രാത്രിയും ഷൂട്ടിംഗിന് പോകുമായിരുന്നു.

സിഗ്‌നല്‍ ലൈറ്റ് റെഡ് ആകുന്ന സമയം കാറില്‍ ഇരുന്ന് പ്രജിന്‍ ഉറങ്ങിപ്പോയ സംഭവമുണ്ടായിരുന്നു. എനിക്ക് കേരള സ്‌റ്റൈല്‍ ഭക്ഷണം കഴിക്കാന്‍ ഒരുപാട് കൊതി തോന്നിയിരുന്ന സമയത്ത് പല തവണ ഒരു സെര്‍വന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപെട്ടു. എന്റെ അമ്മയെ പലതവണ ഫോണില്‍ ബന്ധപെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാന്‍ അപേക്ഷിച്ചു, എന്നാല്‍ അമ്മ വന്നില്ല.

എന്റെ ഭര്‍തൃവീട്ടുകാര്‍ എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. പ്രസവത്തിനു ശേഷവും അവസ്ഥ അത് തന്നെ ആയിരുന്നു. ഒരു മാറ്റവും സംഭവിച്ചില്ല. എന്നെയോ മക്കളെയോ കാണാന്‍ അവര്‍ എത്തിയില്ല. അവര്‍ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളില്‍ തിരക്കില്‍ ആയിരുന്നു. എല്ലാ ചടങ്ങുകളിലും അവരെ വിളിക്കാറുണ്ട്.

പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ഒഴിവാകും. ഞങ്ങളുടെ ഒരു വീഡിയോയിലെങ്കിലും നിങ്ങള്‍ അവരെ കണ്ടിട്ടുണ്ടോ. എന്നാല്‍ ഇന്ന് ഈ വാര്‍ത്ത കാണുമ്പൊള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു, കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുരുന്നുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറല്‍ ആകുമെന്ന്.

ഈ ദിവ്യാത്ഭുതത്തിനും അനുഗ്രഹത്തിനും ഈ ലോകത്തിനും ദൈവത്തിനും നന്ദി പറയുകയാണ്. ഞങ്ങള്‍ ശരിക്കും കൃതാര്‍ത്ഥരായി. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവര്‍ക്കും നന്ദി ലവ് യൂ ഓള്‍. വസുദൈവ കുടുംബകം.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ