മലയാള സിനിമയില്‍ നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ? തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തോട് നടി രേണുക മേനോന്‍

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് രേണുക മേനോന്‍. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വര്‍ഗം, പതാക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിരുന്നു. എന്നാല്‍ 2006ന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.

മലയാള സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രേണുക. അവിടെ അത്രമാത്രം ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ എന്നാണ് ചിരിച്ചു കൊണ്ടുള്ള രേണുകയുടെ ചോദ്യം. സിനിമയെ വളരെയധികം സ്നേഹിക്കുന്ന അത് തന്നെ കരിയറാക്കണമെന്ന് ആഗ്രഹിച്ചു നില്‍ക്കുന്ന നിരവധി പേര്‍ മലയാളത്തിലുണ്ട്.

അതുകൊണ്ട് തന്നെ ഏത് കഥാപാത്രമായാലും അവരെ പോലുള്ളവര്‍ ചെയ്യുന്നതാവും നല്ലത് എന്നാണ് രേണുകയുടെ മറുപടി. അതേസമയം, നമ്മള്‍ സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ വിശേഷങ്ങളും രേണുക പങ്കുവെച്ചു. ഷൂട്ടിംഗ് സമയത്ത് സിദ്ധാര്‍ത്ഥുമായി സ്ഥിരം അടിയായിരുന്നു.

എന്തെങ്കിലും പറഞ്ഞ് തന്നെ ദേഷ്യം പിടിപ്പിക്കുക സിദ്ധാര്‍ത്ഥിന്റെ രീതി ആയിരുന്നു. സംസാരിക്കുമ്പോള്‍ എപ്പോഴും കളിയാക്കി കൊണ്ട് എന്തെങ്കിലുമൊരു കോമഡി പറയും. നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുക എന്ന് പറയില്ലേ. തന്റെ സഹോദരനും അങ്ങനെയാണ്. അതുകൊണ്ട് തനിക്ക് അത് പരിചയമാണ്.

സിദ്ധു പറയുന്നതിലെല്ലാം കോമഡി ഉണ്ടാവും. പക്ഷേ കളിയാക്കുമ്പോള്‍ ദേഷ്യം വരും. നടന്‍ ജിഷ്ണുവിന്റെ മരണ വാര്‍ത്ത ഭയങ്കര ഷോക്കായിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിച്ചിരുന്നു ആളായിരുന്നു ജിഷ്ണു. ഇപ്പോഴും രാഘവന്‍ അങ്കിളിനെ പറ്റി ആലോചിക്കുമ്പോള്‍ സങ്കടമാണ് എന്നാണ് രേണുക പറയുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്