നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു, മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താരം

നടി രംഭയും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വെച്ചാണ് അപടകം. മകളെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു എന്നാല്‍ ഇളയ മകള്‍ സാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെക്കുറിച്ച് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. തന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. കാറിന്റെ ചിത്രവും രംഭ പങ്കുവച്ചിട്ടുണ്ട്. അപകടത്തില്‍ ഡോറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഒപ്പം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.

‘കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വെച്ച് ഞങ്ങളുടെ കാര്‍ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും നാനിയും ചെറിയ പരിക്കുകളുണ്ടെങ്കിലും സുരക്ഷിതരാണ്. ഇളയ മകള്‍ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം സമയം. ദയവായി ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ” രംഭ കുറിച്ചു. നടി ശ്രീദേവി വിജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മകള്‍ക്കു വേഗം സുഖമാകട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്.

90കളിലെ തിരക്കുള്ള നായികയായിരുന്നു രംഭ. രജനികാന്ത്, അജിത്,വിജയ്, സല്‍മാന്‍ ഖാന്‍, ചിരഞ്ജീവി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള രംഭ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്