കൈലാസ് മേനോനോടും അവസരം ചോദിച്ചിരുന്നു, ഏറ്റവും മോശമായ ഒരു പാട്ട് വേണ്ട സന്ദര്‍ഭം വന്നാല്‍ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്: രജിഷ വിജയന്‍

സംഗീത സംവിധായകര്‍ക്ക് പാട്ടു പാടി അയച്ചു കൊടുക്കുന്ന പരിപാടി താന്‍ നിര്‍ത്തിയെന്ന് നടി രജിഷ വിജയന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം “ഖൊ ഖൊ”യുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ക്ലബ് എഫ്എമ്മിനോട് ആണ് രജിഷ പ്രതികരിച്ചത്. ഷാന്‍ റഹ്മാന് ഒരിക്കല്‍ തമാശയ്ക്ക് പാട്ടുപാടി അയച്ചിട്ടുണ്ട്.

ജൂണില്‍ ഒരു പാട്ട് പാടിക്കാമോ എന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഇഫ്തിയുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നില്ല എന്ന് രജിഷ പറയുന്നു. കൈലാസ് മേനോനോടും പാട്ട് ചോദിച്ചിരുന്നു. ഗോപി സുന്ദറിന് പാടി കേള്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും മോശമായി ഒരു പാട്ട് പാടേണ്ട സന്ദര്‍ഭം വന്നാല്‍ എന്നെ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത് എന്ന് രജിഷ പറയുന്നു.

ഏപ്രില്‍ 14ന് വിഷു ദിനത്തിലാണ് ഖൊ ഖൊ തിയേറ്ററുകളില്‍ എത്തിയത്. ഖൊ ഖൊ എന്ന സ്‌പോര്‍ട്‌സ് താരമായും സ്‌കൂള്‍ അധ്യാപികയായുമാണ് ചിത്രത്തില്‍ രജിഷ വേഷമിട്ടത്. 2017ല്‍ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ആണ് ചിത്രം ഒരുക്കിയത്.

രാഹുല്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. രജിഷയ്‌ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി