'പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന കണ്‍മണികള്‍, ദേഹത്ത് മുഴുവന്‍ കുമിളകള്‍, ത്രികോണ ആകൃതിയില്‍ പല്ലുകള്‍'; നവ്യ ആരോടും പറയാത്ത രഹസ്യം

നിരന്തരം തന്റെ ഉറക്കം കെടുത്തുന്ന വിചിത്ര സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നവ്യ നായര്‍. ചെറുപ്പം മുതലെ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതില്‍ കൂടുതലും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണെന്നും അതിനാല്‍ പലപ്പോഴും ശരിയായി ഉറങ്ങാന്‍ കഴിയാറില്ലെന്നും നവ്യ പറഞ്ഞു.

‘പേടിപ്പിക്കുന്ന സ്വപ്നം കണ്ടാണ് പലപ്പോഴും ഉറങ്ങുക. ചിലപ്പോള്‍ ഞെട്ടി ഉണരും. മുഖം കഴുകി വീണ്ടും കിടന്നാല്‍ ചിലപ്പോള്‍ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. ഈ പേടി കാരണം, പിന്നെ ഉറങ്ങില്ല. വെളുപ്പിന് രണ്ടു മണിക്കാണ് ഇങ്ങനെ എഴുന്നേല്‍ക്കുന്നതെങ്കില്‍ ഞാന്‍ പിന്നെ ഉണര്‍ന്നു തന്നെ ഇരിക്കും. എന്തെങ്കിലും വായിച്ചോ അല്ലെങ്കില്‍ മൊബൈലില്‍ എന്തെങ്കിലും കണ്ടോ സമയം കളയും.’

‘ഉറക്കത്തില്‍ കാണാറുള്ളത് പലതും വിചിത്ര സ്വപ്‌നങ്ങളാണ്. ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കല്‍പിക ലോകത്ത് ഞാന്‍ അകപ്പെട്ടിരിക്കുകയാണ്. ഞാന്‍, അമ്മ, അച്ഛന്‍, പിന്നെ ലാലേട്ടന്‍, പൃഥ്വിരാജ്, ക്യാമറമാന്‍ പി.സുകുമാര്‍ എന്നിവരൊക്കെയുണ്ട് അവിടെ. ഒരു പ്രത്യേകതരം ജീവിയുണ്ട് അവിടെ. കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന, ദേഹത്ത് മുഴുവന്‍ കുമിളകളുള്ള ജീവിയാണ്.’

‘അതു വായ തുറക്കുമ്പോള്‍ ത്രികോണ ആകൃതിയില്‍ പല്ലു കാണാം. കണ്ടാല്‍ പിശാചിനെ പോലെ തോന്നും. ഈ ഡെവിള്‍ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താന്‍ സുകുവേട്ടന്‍ (പി.സുകുമാര്‍), രാജു ചേട്ടന്‍ (പൃഥ്വിരാജ്), ലാലേട്ടന്‍ (മോഹന്‍ലാല്‍) എന്നിവരൊക്കെ വരും. പറയുമ്പോള്‍ കോമഡിയാണ്. പക്ഷേ, സ്വപ്നത്തില്‍ കാണുമ്പോള്‍ പേടി തോന്നും’ നവ്യ പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും