കമൽ സാറിന്റെ സിനിമയാണെങ്കിൽ എന്തായാലും ചുംബനരംഗം ഉണ്ടാകുമെന്ന കാര്യം മറന്നു, എനിക്ക് കരച്ചിൽ വന്നു, ഡയലോഗ് പറഞ്ഞതും അദ്ദേഹം എന്റെ തൊട്ടടുത്ത് വന്നു : മീന

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആഘോഷിക്കപ്പെട്ട നടിമാരിൽ ഒരാളാണ് മീന. 40 വർഷത്തിലേറെ നീണ്ട കരിയറുള്ള അവർ ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെയും രാജ്ഞിയായിരുന്നു. ഉലഗനായകൻ കമൽഹാസനൊപ്പം അവ്വൈ ഷൺമുഖിയിൽ അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവച്ച മീനയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘എല്ലാ കമൽഹാസൻ സിനിമയിലും ഒരു ചുംബന രംഗമുണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. അവ്വൈ ഷൺമുഖി എന്ന സിനിമയിൽ ഞാൻ ആദ്യം ഒപ്പിട്ടപ്പോൾ എനിക്ക് ഈ കാര്യം ഓർമയില്ലായിരുന്നു. പല കാര്യങ്ങളും ആലോചിച്ചിരുന്നു എനിക്ക് ഈ കാര്യം ശരിക്കും ഓർമ ഇല്ലായിരുന്നു. ഷൂട്ടിങ്ങിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. പാർക്കിൽ കിടന്നു കൊണ്ടുള്ള ഒരു രംഗമായിരുന്നു അത്.’

‘ചുംബനരംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ച് സഹ സംവിധായകൻ എന്നോട് വന്നു പറഞ്ഞു. ഞാൻ അത് കേട്ടതും ഭയന്ന് പോയി. ഞാൻ ഇക്കാര്യം ആലോചിച്ചതേയില്ലലോ എന്ന് ചിന്തിച്ചു. ഇത് എങ്ങനെ ഞാൻ ചെയ്യും. എനിക്കിത് ചെയ്യാൻ പറ്റില്ല എന്നൊക്കെ ആലോചിച്ച് അമ്മയോട് ഞാൻ ഇക്കാര്യം സംവിധായകനോട് പോയി സംസാരിക്കണം എന്ന് പറഞ്ഞു.’

‘രവികുമാർ സർ വളരെ ഡൊമിനേറ്റിം​ഗ് ആണ്. അവരുടെ അടുത്ത് എനിക്ക് സംസാരിക്കാൻ പറ്റില്ല, അമ്മ പോയി സംസാരിക്കണം എന്നൊക്കെ പറഞ്ഞു. അപ്പോഴേക്ക് ഷോട്ട് റെഡിയായി. എനിക്ക് കരച്ചിൽ വന്നു. ഇക്കാര്യം അമ്മയ്ക്കും എനിക്കും മാത്രമേ അറിയുകയുള്ളൂ. അവിടെ ഉള്ളവർക്ക് ആർക്കും അറിയില്ല.’

‘സീൻ റെഡിയായി ഡയലോഗും പറഞ്ഞു. അപ്പോ കമൽ സാർ എന്റെ തൊട്ടടുത്ത് വന്ന് ഈയൊരു തവണ വേണ്ട എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് ജീവൻ വന്നത്. ഞാൻ ഉടനെ ക്ഷമിക്കണം സാർ, എനിക്ക് ഇത് ചെയ്യാൻ പറ്റില്ല എന്ന് കമൽ സാറിനോട് തുറന്നു പറഞ്ഞു.’ മീന പറഞ്ഞു

1993-ൽ നിർമ്മിച്ച അമേരിക്കൻ മിസിസ് ഡൗട്ട്ഫയറിന്റെ അഡാപ്റ്റേഷനാണ് അവ്വൈ ഷൺമുഖി. അന്തരിച്ച ജെമിനി ഗണേശൻ, നാഗേഷ്, മണിവണ്ണൻ, നാസർ, എസ്.പി. ബാലസുബ്രഹ്മണ്യം, ക്രേസി മോഹൻ, രമേഷ് അരവിന്ദ്, കനൽ കണ്ണൻ, പീറ്റർ ഹെയ്ൻ, കെ.എസ്. രവികുമാർ, ഡൽഹി ഗണേഷ്, ഹീര, റാണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും