ഈ ബോഡി ഷെയ്മിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് സിനിമയ്ക്ക് കിട്ടിയത്... അപക്വമായ തീരുമാനം: മഞ്ജു സുനിച്ചന്‍

ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് കന്നഡ ചിത്രം ‘കാന്താര’. ചിത്രത്തിന്റെ മലയാളം പതിപ്പിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാന്താരയെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു സുനിച്ചന്‍ ഇപ്പോള്‍. ചിത്രത്തില്‍ ഒരു കഥാപാത്രം ബോഡി ഷെയ്മിംഗിന് വിധേയമാകുന്നുണ്ട് എന്നാണ് മഞ്ജു ചൂണ്ടി കാണിക്കുന്നത്. ഇത്ര മനോഹരമായ ചിത്രത്തില്‍ ഇങ്ങനെയൊരു സീന്‍ ഉള്‍പ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും മഞ്ജു പറയുന്നു.

മഞ്ജു പത്രോസിന്റെ കുറിപ്പ്:

കാന്താര.. രണ്ടു ദിവസം മുമ്പ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളില്‍ തങ്ങിനില്‍ക്കുന്നു… ഒരു ഡ്രാമ ത്രില്ലര്‍… ഋഷഭ് ഷെട്ടി ‘ശിവ’ ആയി ആടി തിമിര്‍ത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിന്റെ കഥ തിരക്കഥ സംവിധാനം എന്നു കൂടി കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി.. ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂര്‍ ശിവയായി വന്ന ഞശവെമയ കോരിത്തരിപ്പ് ഉണ്ടാക്കി.

ശ്വാസം അടക്കിപ്പിടിച്ച് കാണികള്‍ അത് കണ്ടു തീര്‍ക്കും.. തീര്‍ച്ച… സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ…ഇത്രയും മനോഹരമായ ഒരു സിനിമയില്‍ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെ കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു..

ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍ അല്പം ഈര്‍ഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു.. അവര്‍ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്‌കളങ്കമായി ചിരിച്ചു കാണിക്കുന്നു … അവരുടെ അല്പം ഉന്തിയ പല്ലുകള്‍ സിനിമയില്‍ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു…

ഇത് കണ്ടതും കാണികള്‍ തിയേറ്ററില്‍ പൊട്ടിച്ചിരിക്കുന്നു… എനിക്ക് മനസിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കണ്‍വേ ചെയ്യുന്നത്… ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്… അത് അപക്വമായ ഒരു തീരുമാനമായി പോയി… ഇത്രയും മനോഹരമായ ഒരു സിനിമയില്‍ അതൊരു ചെറിയ ഭാഗമല്ലേ അതിത്ര മാത്രം പറയാനുണ്ടോ എന്ന് നിങ്ങളില്‍ പലരും ചോദിക്കും…

ശരിയാണ്…അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല… ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതില്‍ നോക്കി ചിരിക്കാന്‍ അതിനെ കളിയാക്കാന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല സുഹൃത്തുക്കളെ…

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി