'ജീവിതം കൈ വിട്ടു പോയ കാലത്ത് ഈ മുഖം നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല'; മഞ്ജു വാര്യരെ കുറിച്ച് മഞ്ജു സുനിച്ചന്‍

മഞ്ജു വാര്യരുടെ ഓരോ ചിത്രങ്ങളും കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. കിടിലന്‍ മേക്കോവറില്‍ സ്‌റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിലാണ് കൂള്‍ ലുക്കില്‍ മഞ്ജു എത്തിയത്. 42ാം വയസിലും പതിനെട്ടാം വയസിന്റെ ചുറുചുറുക്കോടെ പ്രത്യക്ഷപ്പെട്ട മഞ്ജു ഏവര്‍ക്കും പ്രചോദനമാണ്.

മഞ്ജുവിനെ കുറിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടി മഞ്ജു സുനിച്ചന്‍ എഴുതിയ കുറിപ്പും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം തനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല എന്ന് മഞ്ജു സുനിച്ചന്‍ പറയുന്നു. കൂടാതെ “മുറിവേറ്റ” പെണ്ണുങ്ങളെ താരം ഉപദേശിക്കുന്നുണ്ട്.

മഞ്ജു സുനിച്ചന്റെ കുറിപ്പ്:

42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്.. സ്‌നേഹം കൊണ്ട് മുറിവേറ്റവളാണ്.. പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്.. മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ്.. ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്…അഭിമാനമാണ്.. ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല.

വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂര്‍ത്തിയാവും മുന്നേ ഭാര്യയായി അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാല്‍പതുകളിലുമുള്ള പെണ്ണുങ്ങളോടാണ്… നോക്കൂ പെണ്ണുങ്ങളേ….ഇപ്പോഴും വൈകിയിട്ടില്ല… എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക…

വിദൂരവിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കാത്തൊരു അവസ്ഥയില്‍ ആണെങ്കില്‍ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക… അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്. എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിക്കുക…

എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ളവളാവുക….. നല്ല ഭക്ഷണങ്ങള്‍ കഴിച്ചും നല്ല വസ്ത്രങ്ങള്‍ ധരിച്ചും യാത്രകള്‍ ചെയ്തും കളര്‍ഫുള്‍ ആയിട്ടങ്ങ് ജീവിക്കുക…സന്തോഷമായിരിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ