തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പാനിക് അറ്റാക്ക് വന്നു.. പലരും ഫോണ്‍ എടുത്തില്ല: മനീഷ

തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് നടി മനീഷ. കഷ്ടകാലത്ത് കൂടെ നിന്നവരോട് നന്ദി പറഞ്ഞു കൊണ്ടുള്ള നടിയുടെ കുറിപ്പ് ചര്‍ച്ചയാവുകയാണ്. ജോലിയില്ലാതെ തുടരെ തുടരെ ആശുപത്രിയില്‍ ആയപ്പോള്‍ കാശ് കടം വാങ്ങിയവര്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. അത് മനസിനെ ഉലച്ചു. പണിയെടുത്ത കാശ് പോലും കിട്ടാതിരുന്നതോടെ പാനിക് അറ്റാക്ക് വരെ ഉണ്ടായി എന്നാണ് മനീഷ കുറിപ്പില്‍ പറയുന്നത്.

മനീഷയുടെ കുറിപ്പ്:

ജീവിതം വിസ്മയങ്ങള്‍ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്… കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത്. മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോള്‍ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങള്‍ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി. കാശ് കടം വാങ്ങിയവരുടെ ചീത്തവിളികള്‍ മനസിനെ തെല്ലൊന്നുമല്ല ഉലച്ചത്… നീണ്ട പത്തുപതിനഞ്ച് മാസങ്ങള്‍ക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ…

വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരിക ക്ലേശങ്ങളിലേയ്കും വഴിതെളിച്ചപ്പോള്‍ കൂടെ ആരൊക്കെയുണ്ട് ആത്മാര്‍ത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവര്‍ണ്ണ അവസരം കൂടിയായി അത്. പലരും വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാതെയായി… ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമര്‍ശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുത്തു തന്നെ എഴുതും…

ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു സെല്‍ഫ് മോട്ടിവേഷനു വേണ്ടിയാണ്… ആലോചിച്ചാല്‍ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തില്‍ തന്നയേ മുന്നോട്ടുപോകൂ… കയറ്റിറക്കങ്ങള്‍ എല്ലാ മനുഷ്യജന്മങ്ങള്‍ക്കും ബാധകം തന്നെ… കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുള്ള സ്‌നേഹവും കടപ്പാടും. ഏതു കഷ്ടകാലത്തും പുഞ്ചിരിച്ചു നില്‍ക്കാനുള്ള കഴിവു തന്ന ദൈവത്തിനു നൂറുനൂറു നന്ദി.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം