വെറും രണ്ട് വര്‍ഷമാണ് ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നത്, ഇനി അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു: കാര്‍ത്തിക

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. മനോരമ ഓണ്‍ലൈനും ജെയിന്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയുടെ റീയൂണിയന്‍ പരിപാടിയിലാണ് കാര്‍ത്തിക സംസാരിച്ചത്.

വെറും രണ്ട് വര്‍ഷമാണ് ഞാന്‍ സിനിമയിലുണ്ടായിരുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിന് ശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട്, ചിലരോടൊന്നും നന്ദി പറയാന്‍ കഴിഞ്ഞില്ല.

ഈ വേദി ഞാന്‍ അതിന് ഉപയോഗിക്കുകയാണ്. എന്നെ അംഗീകരിച്ചതിന് മലയാളം ഇന്‍ഡസ്ട്രിയോടും തമിഴ് ഇന്‍ഡസ്ട്രിയോടും വലിയൊരു നന്ദി. എവിടെ ചെന്നാലും കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിയുന്നതും പടം എടുക്കുന്നതും കുശലം ചോദിക്കുന്നതും അന്നത്തെ സിനിമകള്‍ കൊണ്ടാണ്. ആകെ 15 സംവിധായകര്‍ക്കൊപ്പമെ ഞാന്‍ ജോലി ചെയ്തിട്ടുള്ളൂ.

കാമ്പുള്ള കഥാപാത്രങ്ങള്‍ നല്‍കിയതിനും നല്ല കുടുംബചിത്രങ്ങള്‍ നല്‍കിയതിനും നന്ദി. ഗംഭീര അഭിനേതാക്കള്‍ക്കൊപ്പമാണ് ആ ചുരുങ്ങിയ കാലത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തത്. അവരുമായും അവരുടെ കുടുംബവുമായും ഞാന്‍ ഇന്നും കണക്ടഡ് ആണ്. എന്റെ മരണം വരെ അതു തുടരും എന്നാണ് കാര്‍ത്തിക പറയുന്നത്.

അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ കാര്‍ത്തിക മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലാണ് കാര്‍ത്തിക നടിയായി അരങ്ങേറ്റം കുറിച്ചത്. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. 1991ല്‍ പുറത്തിറങ്ങിയ ആവണികുന്നിലെ കിന്നിരിപൂക്കള്‍ എന്ന സിനിമയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ