കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? പിന്നെ രേണു സുധിയെ മാത്രം ആക്രമിക്കുന്നത് എന്തിന്: ജിപ്‌സ ബീഗം

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രണങ്ങളോട് പ്രതികരിച്ച് നടിയും മോഡലുമായ ജിപ്‌സ ബീഗം. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നുണ്ട്, അവര്‍ക്കെതിരെ ഒന്നും ഇല്ലാത്ത ആക്രമണമാണ് രേണു സുധിക്കെതിരെ നടക്കുന്നത്. രേണുവിന് ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ആക്രമിക്കുന്നത് എന്നാണ് ജിപ്‌സ ചോദിക്കുന്നത്.

രേണു സുധി പാവാട ഇടുകയോ വയറ് കാണിക്കുകയോ ബിക്കിനി ഇടുകയോ ചെയ്യട്ടേ. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? അഹാന തൊട്ട് ഏറ്റവും ഇളയകുട്ടി വരെ ബിക്കിനി ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ലേ? എന്തുകൊണ്ട് അവരെയൊന്നും ഇതുപോലെ ആക്രമിക്കുന്നില്ല?

രേണുവിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണോ ആക്രമണം? എന്നാണ് ജിപ്‌സ ബീഗം ചോദിക്കുന്നത്. അതേസമയം, അടുത്തിടെയായി ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് രേണു സുധി. രേണുവിന്റെ മ്യൂസിക് ആല്‍ബങ്ങള്‍ക്കും റീല്‍സുകള്‍ക്കും താഴെ കടുത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ എത്താറുണ്ട്.

തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെ രേണു സുധി പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റുകള്‍ തനിക്ക് വീണ്ടും ഉയര്‍ന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗണ്‍ ആക്കില്ലെന്നും രേണു സുധി പറയുന്നു. താന്‍ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു വ്യക്തമാക്കിയിരുന്നു.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം