കൃപാസനത്തിന്റെ ഭക്തയാണ് ഞാൻ, എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്: ആശ അരവിന്ദ്

ഫ്രൈഡെ, അന്നയും റസൂലും, ലോക്പാല്‍, വേഗം, കുമ്പസാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, മേരാ നാം ഷാജി, ദി ഗ്രേറ്റ് ഫാദര്‍, ഫീനിക്സ് തുടങ്ങീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ആശയ അരവിന്ദ്. കൂടാതെ അവതാരികയായും നിരവധി ടിവി സീരിയലുകളിലും സജീവമാണ് ആശ.

ഇപ്പോഴിതാ കൃപാസനത്തെ കുറിച്ച് ആശ അരവിന്ദ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. താൻ കൃപാസനത്തിന്റെ ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.
മുൻപ് സിനിമ- സീരിയൽ താരം ധന്യ മേരി വർഗീസ് കൃപാസനത്തെ പറ്റി പറഞ്ഞത് വൈറലായിരുന്നു.

“മോളുടെ പഠിത്തം കാരണമിപ്പോൾ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാൽ ഒമാനിലേക്ക് പോകും. പതിനെട്ട് വർഷമായി ഒമാനിലാണ്. ഈ പോയി വരവൊക്കെ നല്ല ബുദ്ധിമുട്ടാണ്. അല്ലാത്ത സമയത്ത് മോൾക്ക് സ്‌കൂൾ ഉള്ളതുകൊണ്ട് നല്ല തിരക്കായിരിക്കും. ഞാൻ മുമ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു… ഇപ്പോൾ ഇല്ല.

രണ്ട് മൂന്ന് സിനിമ ഇറങ്ങാനുണ്ട്. ഡോ.ഗംഗാധരൻ സാറിന്റെ ഒരു ബയോപിക് ഇറങ്ങാനുണ്ട്. ഫീനിക്സ് ഇറങ്ങി. ന്യൂ ഇയറായിട്ട് കുറച്ചുകൂടി ഡിസിപ്ലിനായിട്ട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.

അല്ലാതെ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഇല്ല. ഞാൻ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിനൊക്കെ ഉണ്ടായിരുന്നു. എന്നാലും കൃത്യസമയത്ത് എഴുന്നേൽക്കണം എല്ലാ വർക്കുകളും ചെയ്യണം അങ്ങിനെ ഒരു ഡിസിപ്ലിനാണ് ഉണ്ടാക്കേണ്ടത്.

പിന്നെ എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കും. അതാണ് മെയിൻ. ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്. മദർ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയിൽ പോകാറുണ്ട് ഞാൻ. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ. എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതാണെന്ന് തോന്നി. ഞാൻ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോൾ. എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്.

ഏറ്റവും വലിയ അത്ഭുതം പ്രളയശേഷം ജലകന്യക എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാർത്ഥിച്ച് കിട്ടിയതാണ്. ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യമുണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാൻ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങായ ആളാണ്. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. ഞാൻ ഇതിന്റെ കൂടെ യോഗയൊക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്”  എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശ അരവിന്ദ് പറയുന്നത്.

Latest Stories

'എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണം'; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ്യന്തര സെക്രട്ടറി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

'അമ്മ' തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുളളവർ

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും