അമേയയുടെ 'ആദ്യ' വിവാഹം.. ആ കുഞ്ഞ് രഹസ്യം ഇതാണ്; വെളിപ്പെടുത്തി അമേയ

ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു നടി അമേയ മാത്യുവിന്റെ വിവാഹം. കാനഡയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ കിരണ്‍ കട്ടിക്കാരന്‍ അമേയയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ, തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം പങ്കുവച്ചിരിക്കുകയാണ് അമേയ. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നില്ല, ഒരു വര്‍ഷം മുമ്പേ തങ്ങള്‍ വിവാഹിതരായിരുന്നു എന്നാണ് അമേയ പറയുന്നത്.

2023ല്‍ ആണ് താനും കിരണും നിയമപരമായി വിവാഹിതരായത് എന്നാണ് അമേയ പറയുന്നത്. ”ഞങ്ങളുടെ ഒരു കുഞ്ഞ് രഹസ്യം നിങ്ങളോട് പറയട്ടെ ജൂണ്‍ 2 – 2023, എനിക്ക് വളരെയേറെ സ്‌പെഷല്‍ ആണ്. കാരണം എന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു ഞാനും കിരണും തമ്മിലുള്ള രജിസ്റ്റര്‍ മാര്യേജ്” എന്നാണ് രജിസ്റ്റര്‍ ഓഫിസില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അമേയ കുറിച്ചത്.

വിവാഹം റജിസ്റ്റര്‍ ചെയ്ത ശേഷം അമേയയും കിരണിനൊപ്പം കാനഡിലായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ കൊച്ചിയില്‍ വച്ചായിരുന്നു അമേയയുടെയും കിരണിന്റെയും വിവാഹം. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ ശ്രദ്ധ നേടിയത്.

ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയില്‍ വൈറലാവാറുണ്ട്.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍