അടുക്കള ജോലി വരെ ചെയ്തിട്ടുണ്ട്.. നാല് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കേസ് അതിന് മുന്നേ തീര്‍ത്തി: അഭിരാമി

നീണ്ട ഇടവേളകള്‍ക്ക് ശേഷം നടി അഭിരാമി വീണ്ടും സിനിമകളില്‍ സജീവമായിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ‘ഗരുഡന്‍’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുന്നത്. സിനിമ വിട്ട് അമേരിക്കയില്‍ പഠനത്തിന്റെ ഭാഗമായാണ് അഭിരാമി പോയത്.

അമേരിക്കയില്‍ താമസിച്ചിരുന്ന കാലത്തെ തന്റെ ജീവിതരീതിയെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിശുക്കിയാണ് താനെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ കൂടുതല്‍ തുക ചിലവാക്കുന്നുണ്ടെങ്കില്‍ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി പറയുന്നു.

അമേരിക്കയില്‍ അടുക്കള ജോലി വരെ ചെയ്താണ് ജീവിച്ചതെന്നും അഭിരാമി പറയുന്നുണ്ട്. ”ഞാന്‍ മിഡില്‍ ക്ലാസില്‍ വളര്‍ന്നൊരു കുട്ടിയാണ്. അവിടെ ഞാന്‍ ലൈബ്രറിയില്‍ ജോലി ചെയ്തിട്ടുണ്ട്. കിച്ചണില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷന്‍ ഓഫീസില്‍ ജോലി ചെയ്തിട്ടുണ്ട്.”

”അന്ന് എനിക്ക് പ്രമോഷന്‍ കിട്ടി ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയില്‍ ചെയ്യാന്‍ പറ്റോ അതെല്ലാം ചെയ്യും. നാല് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കോഴ്സ് മൂന്നര വര്‍ഷം കൊണ്ട് ഞാന്‍ അവിടെ ചെയ്ത് തീര്‍ത്തിരുന്നു.”

”ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാന്‍ സേവ് ചെയ്തത്. ഇന്ത്യന്‍ രൂപയിലേക്ക് നോക്കുമ്പോള്‍ അത് ഒരുപാട് രൂപയാണ്” എന്നാണ് അഭിരാമി പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി സംസാരിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ