ഇസ്രയേലില്‍ പോകണം, ഞാനും കൂടെയുണ്ടാകും.. കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യം: ശ്രീനിവാസന്‍

ഇസ്രായേല്‍ കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യമാണെന്ന് നടന്‍ ശ്രീനിവാസന്‍. പലസ്തീനിന്റെ കാര്യത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്താമെങ്കിലും കൃഷിയുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്ത രാജ്യമാണ് ഇസ്രയേല്‍ എന്നാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.

എറണാകുളം കണ്ടനാട്ടെ തരിശുഭൂമിയിലെ കൃഷിയെ പ്രോത്സാഹിപ്പിച്ചതിന് നടനെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇസ്രായേലിലെ കൃഷിയെ കുറിച്ച് ശ്രീനിവാസന്‍ സംസാരിച്ചത്. ”പലസ്തീനിനെ പറ്റിയും അമേരിക്കയെ പറ്റിയും ഇസ്രായേലിനെ പറ്റിയും ഒക്കെ ദിവസവും വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്.”

”എനിക്ക് ബഹുമാനം തോന്നിയ ഒരു കാര്യം, ലോകത്ത് കൃഷി കാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്ത രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലിനെ നമുക്ക് പലസ്തീന്റെ കാര്യത്തില്‍ കുറ്റപ്പെടുത്താം. പക്ഷേ, അവര്‍ മത്സ്യം വളര്‍ത്തുന്ന കാര്യത്തില്‍, കൃഷിയുടെ കാര്യത്തില്‍, ലോകത്ത് എവിടെ നില്‍ക്കുന്നു എന്ന് ഞാന്‍ മനസിലാക്കി.”

”ഇസ്രയേലില്‍ ഉള്ള ആളുകള്‍ കൃഷിയില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ മനസിലാക്കാന്‍ നമ്മള്‍ അവിടെ പോവുക തന്നെ വേണം. ഈ കണ്ടനാട് ഭാഗത്ത് നിന്ന് ഒരു സംഘം ഇസ്രായേലില്‍ പോകാന്‍ ശ്രമിക്കണം. ഞാനും കൂടെയുണ്ടാവും” എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, അഞ്ച് വര്‍ഷം മുമ്പ് കണ്ടനാട് രണ്ടേക്കര്‍ സ്ഥലത്താണ് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ കൃഷിക്ക് തുടക്കം കുറിച്ചത്.

Latest Stories

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ