140 രൂപയാണ് അന്നത്തെ ശമ്പളം.. ബണ്ണ് കഴിച്ചാല്‍ കാശ് ചെലവാകും, ചായ മാത്രം കുടിക്കും, പക്ഷെ..; പഴയകാലം ഓര്‍ത്ത് സൂരി

സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ് നടന്‍ സൂരി. തിരുപ്പൂരില്‍ ദിവസക്കൂലിക്ക് ജോലി ചെയ്തതിനെ കുറിച്ചാണ് സൂരി സംസാരിച്ചത്. ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂര്‍ ആണ്. താന്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് തന്നെ ഇവിടം വരെ കൊണ്ടെത്തിച്ചത് എന്നാണ് സൂരി പറയുന്നത്.

‘മാമന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് നടന്‍ മനസുതുറന്നത്. ജോലിയില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഗോവിന്ദണ്ണനും സെല്‍വണ്ണനും ബാലു അണ്ണനും ആയിരുന്നു ഹോട്ടല്‍ മുതലാളിമാര്‍. നന്നായി നോക്കുന്ന നല്ല മനുഷ്യരായിരുന്നു അവര്‍. തിരുപ്പൂരിലാണ് ജോലി തുടങ്ങിയത്.

ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരിലെ മണ്ണാണ്. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടിന് ഇതുപോലൊരു ഇടത്തില്‍ എന്നെ കൊണ്ടെത്തിച്ചു. ഇതിലും വലിയ അംഗീകാരം ഇനി തേടി വരാനില്ല. തിരുപ്പൂരില്‍ നടക്കാത്ത ഇടമില്ല. ഞങ്ങളുണ്ട് നിനക്കൊപ്പം എന്ന് പറയുന്നത് പോലെയാണ് നിങ്ങള്‍ നല്‍കുന്ന കയ്യടി തോന്നുന്നത്. ഒരുപാട് നന്ദിയുണ്ട്.

അന്ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചിയുണ്ടായിരുന്നു. സംസാരിച്ചാല്‍ കരയും എന്ന് തോന്നുന്നുണ്ട്. 1993-ലാണ് സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍ ജോലിക്കായി വന്നത്. ഇരുപത് രൂപയായിരുന്നു ഒരു ദിവസത്തെ ശമ്പളം. ഒരാഴ്ച 140 രൂപ കിട്ടും. അതില്‍ 70 രൂപ സ്വന്തം ആവശ്യത്തിന് ചെലവഴിക്കും. ബാക്കി 70 രൂപ വീട്ടിലേയ്ക്കയക്കും.

അവിടെ ഒരു ബേക്കറിയുണ്ടായിരുന്നു. അവിടെ ഒരു തേങ്ങാ ബണ്ണ് കിട്ടും. ഒന്നേ കാല്‍ രൂപവരും. ബണ്ണും ചായയും കഴിച്ചാല്‍ കാശ് ചെലവാകും. എന്നിട്ട് ഒരു ചായ മാത്രം കുടിക്കും. പക്ഷേ ഹോട്ടലില്‍ നിന്നിറങ്ങാന്‍ മനസ് വരില്ല. ആ ബണ്ണിന്റെ വാസന വശീകരിച്ചു കൊണ്ടേയിരുന്നു എന്നാണ് സൂരി പറയുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ