പുതുതലമുറ താരങ്ങള്‍ നമ്മുടെ മുന്നില്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ചിരുന്ന് സിഗരറ്റ് വലിച്ചെന്നിരിക്കും, എന്നാല്‍ ബഹുമാനമില്ലാത്തവരല്ല: സിദ്ദിഖ്

സീനിയര്‍ താരങ്ങളെ ബഹുമാനിക്കാത്തവരാണ് പുതുതലമുറയിലെ താരങ്ങള്‍ എന്ന തെറ്റിദ്ധാരണ സിനിമാ മേഖലയില്‍ ഉണ്ടെന്ന് നടന്‍ സിദ്ദിഖ്. ‘കൊറോണ പേപ്പേഴ്‌സ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം പുതുതലമുറ താരങ്ങളെ കുറിച്ച് സംസാരിച്ചത്.

പുതുതലമുറ താരങ്ങള്‍ കുഴപ്പക്കാരാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. പുതുതലമുറയിലെ ഒരുപാട് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് താന്‍ ഇത് പറയുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്. ഏഴ് മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ 6.30ന് അവരെത്തും.

അവരുടെ ജോലി കഴിഞ്ഞാല്‍ മാറി ഇരിക്കും. ചിലപ്പോള്‍ നമ്മുടെ മുമ്പിലിരുന്ന് സിഗരറ്റ് വലിച്ചെന്നിരിക്കും. സിഗരറ്റ് വലിക്കും അതല്ലാതെ വലിക്കാതെ മാറി നിന്ന് നമ്മളെ കുറ്റം പറയില്ല. ഇവരുടെ കാര്യങ്ങളെല്ലാം വളരെ ട്രാന്‍സ്പരന്റാണ്.

നമ്മള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ കയറി ബഹുമാനമില്ലാതെ സംസാരിക്കുന്നതായിട്ട് തോന്നാം, എന്നാല്‍ ഒരിക്കലും അവര്‍ ബഹുമാനമുള്ളതായി നമ്മുടെ മുന്നില്‍ അഭിനയിക്കില്ല. നമ്മുടെ മുന്നില്‍ കാലിന്റെ മുകളില്‍ കാല്‍ കയറ്റിവെച്ച് ഇരുന്നെന്ന് വരാം.

അതിനെ കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നില്ല. കാലിന്റെ മുകളില്‍ കാല് വെക്കാതെ ബഹുമാനിച്ച് ഇരുന്നിട്ട് നമ്മള്‍ എഴുന്നേറ്റ് പോകുമ്പോള്‍ ഇയാളൊക്കെ എന്ത് എന്ന ഭാവത്തില്‍ നമ്മളെ കുറിച്ച് കുറ്റം പറഞ്ഞ് നടക്കില്ല. ഇതുവരെ നമ്മുടെ അടുത്ത് വന്നിരുന്നിട്ട് ആരെയും കുറ്റം ഇവര്‍ പറഞ്ഞിട്ടില്ല എന്നാണ് സിദ്ദിഖ് പറയുന്നത്.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!