കഞ്ചാവ് ബംഗാളികളുടെതും സിന്തറ്റിക്ക് ഡ്രഗ്‌സ് മലയാളികളുടെതും എന്ന സ്ഥിതിയാണ് ഇവിടെ: രവീന്ദ്രന്‍

കേരളത്തില്‍ ഇപ്പോള്‍ കഞ്ചാവ് ബംഗാളികളുടെയും സിന്തറ്റിക്ക് ഡ്രഗ്‌സ് മലയാളികളുടെയും എന്ന സ്ഥിതിയാണെന്ന്‌ നടന്‍ ഡിസ്‌കോ രവീന്ദ്രന്‍. സിനിമയിലെ വയലന്‍സും മയക്കുമരുന്ന് ഉപയോഗവും നാട്ടില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു എന്ന വിഷയത്തിലാണ് നടന്‍ പ്രതികരിച്ചത്. സിന്തറ്റിക് ഡ്രഗ്‌സ് വളരെ അപകടകരമാണെന്നും രവീന്ദ്രന്‍ പ്രതികരിച്ചു.

”ന്യൂ മീഡിയയുടെ വളര്‍ച്ച പ്രധാനപ്പെട്ട ഘടകമാണ്. പെട്ടെന്ന് കേരളത്തിലേക്ക് വന്നതാണ് സിന്തറ്റിക്ക് ഡ്രഗ്‌സ്. അത് വലിയ അപകടകാരിയാണ്. കഞ്ചാവ് ബംഗാളികളുടെയും മലയാളികളുടേത് സിന്തറ്റിക്ക് ഡ്രഗ്‌സുമായിട്ടാണ് മാറിയിരിക്കുന്നത്. തലച്ചോറിനെ കണ്‍ട്രോള്‍ ചെയ്യുന്നതാണ് കെമിക്കലുകള്‍.”

”നമ്മുടെ ഇടയില്‍ മാധ്യമ സാക്ഷരത ഏറ്റവും ആവശ്യമുള്ള ഒന്നാണ്. ഒരു ഉദാഹരണം പറയാം, എംജിആര്‍ സിനിമകള്‍ വന്നതെല്ലാം വാള്‍പയറ്റും ഇടിയും ഒക്കെയുള്ളതല്ലേ. എന്നാല്‍ എംജിആര്‍ സിനിമകള്‍ ഒരു സമൂഹത്തെ വളര്‍ത്തിയ സിനിമയാണ്. അണ്ണാ ദുരൈയുടെ സിനിമയായിരിക്കും തമിഴ്‌നാട്ടില്‍ ദ്രാവിഡ മുന്നേറ്റ കഴകമുണ്ടാക്കിയതും.”

”തിന്മയ്ക്കെതിരെ നന്മയുടെ പോരാട്ടം എല്ലാം സിനിമയിലൂടെയാണ് കാണിച്ചത്” എന്നാണ് രവീന്ദ്രന്‍ പറയുന്നത്. അതേസമയം, കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

ഇതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യുടെ ടെലിവിഷന്‍ പ്രീമിയറിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് സിനിമ തിയേറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ