മോഹന്‍ലാലിനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? മുരളി ഗോപിക്ക് കൈയ്യടി, എടുത്തുപറയേണ്ടത് പൃഥ്വിരാജിന്റെ മികവ്: റഹ്‌മാന്‍

‘എമ്പുരാന്‍’ സിനിമ മിസ് ചെയ്യരുതെന്നും മസ്റ്റ് വാച്ച് ആണെന്നും നടന്‍ റഹ്‌മാന്‍. ചെന്നൈയില്‍ ചിത്രം കണ്ട ശേഷം റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗംഭീരമാണ് ചിത്രത്തിന്റെ സ്റ്റോറിലൈന്‍, എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവാണ്. മുരളി ഗോപിക്ക് ഒരു വലിയ കൈയ്യടി. ആവേശം പകരുന്ന സിനിമ എന്നാണ് റഹ്‌മാന്‍ പറയുന്നത്.

റഹ്‌മാന്റെ കുറിപ്പ്:

എല്ലാവര്‍ക്കും ഈദ് ആശംസകള്‍. ഞാന്‍ എമ്പുരാന്‍ കണ്ട് ഇറങ്ങിയതേ ഉള്ളൂ. അത് നല്‍കിയ അനുഭവത്തില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഗംഭീരമാണ് ചിത്രത്തിന്റെ സ്റ്റോറിലൈന്‍. ചിന്തിപ്പിക്കുന്നതും അതേസമയം എന്‍ഗേജ് ചെയ്യിപ്പിക്കുന്നതുമാണ് ഇതിന്റെ തിരക്കഥ. രചയിതാവ് മുരളി ഗോപിക്ക് ഒരു വലിയ കൈയ്യടി.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അഭിനേതാക്കള്‍ അതിഗംഭീര പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. ചെയ്യുന്ന ഓരോ റോളിലും ആശ്ചര്യപ്പെടുത്തുന്ന മോഹന്‍ലാലിനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവാണ്.

കഥയെയും കഥാപാത്രങ്ങളെയുമൊക്കെ ചേര്‍ത്ത് വിഷ്വലി ഗംഭീരവും ശക്തവുമായ ഒരു സിനിമാറ്റിക് എക്‌സിപീരിയന്‍സ് സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ സിനിമ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങുന്നത് കാണുന്നത് ആവേശം പകരുന്നു. നമ്മള്‍ എല്ലാവരെ സംബന്ധിച്ചും അഭിമാന മുഹൂര്‍ത്തമാണ് ഇത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി