ഞാന്‍ അപ്പോഴും അക്കാര്യത്തെ കുറിച്ച് സത്യേട്ടനോട് ചോദിച്ചു, 2021 ആയിട്ടും അത് മാത്രം സാധിച്ചിട്ടില്ല: പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ചാന്‍സ് ചോദിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. തന്റെ ജീവിതത്തില്‍ താന്‍ ആദ്യമായി പരിജയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജയറാമിനെ നായകനാക്കി ഒരുക്കിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ ചാന്‍സ് ചോദിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.

സുഹൃത്ത് വഴിയാണ് സത്യന്‍ അന്തിക്കാടിനെ നേരില്‍ കാണുന്നത്. കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം താന്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു. കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം ഞാന്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു.

ഇത്രയും വലിയൊരു സംവിധായകനാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അത്ഭുതപ്പെടും. തങ്ങള്‍ കുറെ നേരം സംസാരിച്ചു. സത്യേട്ടന്‍ പറഞ്ഞു, ‘ഈ ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്സ് ആയി. നല്ലൊരു വേഷം വരട്ടെ, ഞാന്‍ വിളിക്കാം’ എന്ന്. ആ വാക്കുകള്‍ തന്നെ തനിക്ക് ധാരാളമായിരുന്നു. സന്തോഷത്തോടെയാണ് അന്ന് തിരികെ എത്തിയത്.

2002ല്‍ ആണ് ഇത് നടക്കുന്നത്. 2021 ആയിട്ടും തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പറേഷന്‍ ജാവ കണ്ടിട്ട് സത്യേട്ടന്‍ വിളിച്ചു. താന്‍ അപ്പോഴും ചോദിച്ചു. എന്നാണ് തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുക. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് സത്യേട്ടന്‍ പറഞ്ഞു എന്നാണ് ഒരു അഭിമുഖത്തില്‍ പ്രശാന്ത് പറയുന്നത്.

Latest Stories

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല

ഇന്ത്യയുടെയും ചൈനയുടെയും ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി; റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പുതിയ അമേരിക്കന്‍ തന്ത്രം

ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു