ലാലേട്ടന്‍ ബിഗ് ബോസിലേക്ക് വിളിച്ചു, 50 ലക്ഷം ഞാന്‍ ചോദിച്ചു, അവര്‍ 40 ലക്ഷം പറഞ്ഞു: നന്ദു

മോഹന്‍ലാലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് നടന്‍ നന്ദു. മോഹന്‍ലാല്‍ തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചതിനെ കുറിച്ചാണ് നന്ദു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. താന്‍ 50 ലക്ഷം രൂപയാണ് രണ്ടാഴ്ചത്തേക്ക് ചോദിച്ചത്. എന്നാലും വീട്ടുകാരും നാട്ടുകാരും എതിര്‍ത്തത് കൊണ്ട് പോയില്ല എന്നാണ് നന്ദു പറയുന്നത്.

മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ശോഭ വിശ്വനാഥുമായി സംസാരിക്കുമ്പോഴാണ് നന്ദു ഇക്കാര്യം പറഞ്ഞത്. ”ഒരു ദിവസം രാത്രി 11 മണിക്ക് ലാലേട്ടന്‍ എന്നെ വിളിച്ചു. നാളെ നിന്നെ ബോംബെയില്‍ നിന്ന് വിളിക്കും. എന്തായാലും വരണമെന്ന് പറഞ്ഞു. സീസണ്‍ 4 ആണെന്ന് തോന്നുന്നു. രണ്ടാഴ്ചത്തേക്ക് ആണ് വിളിച്ചത്.”

”പക്ഷേ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഒരാഴ്ച അവിടെ പോയി ക്വറന്റൈനില്‍ താമസിക്കണമല്ലോ. എന്നോട് അതൊന്നും വേണ്ടെന്നാണ് പറഞ്ഞത്. ഒന്നുമില്ലെങ്കില്‍ രണ്ടു ദിവസത്തേക്ക് എങ്കിലും വന്നാല്‍ മതിയെന്ന് പറഞ്ഞു. രണ്ടാഴ്ചത്തേക്ക് പ്രതിഫലമായി ഞാന്‍ 50 ലക്ഷം ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു.”

”വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുപറയും എന്ന് വിചാരിച്ച് ഞാന്‍ പോയില്ല” എന്നാണ് നന്ദു പറയുന്നത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ നന്ദു അടുത്ത ബിഗ് ബോസിലേക്ക് പോകുമോ എന്ന് ചോദിച്ചുവെങ്കിലും അതിനുള്ള മറുപടി താരം നല്‍കിയില്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ