രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ എന്ന് പ്രിയദർശൻ പറഞ്ഞു: മുകേഷ്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ടിലിറങ്ങിയ ‘ഗോഡ്ഫാദർ’. തുടർച്ചയായി 400 ദിവസങ്ങളിലേറെ ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രം എന്ന റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകളാണ് ഗോഡ്ഫാദർ സൃഷ്ടിച്ചിരിക്കുന്നത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽപുറത്തിറങ്ങിയ മൂന്നാമത്തെ സിനിമയാണ് ​ഗോഡ്ഫാദർ. അതിന് മുൻപ് ഇറങ്ങിയ രണ്ട് ചിത്രങ്ങളായ ‘റാംജി റാവ് സ്പീക്കിംഗ്’, ‘ഇൻ ഹരിഹർ നഗർ’ എന്നിവ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഇപ്പോഴിതാ സിനിമയെ കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ കാര്യങ്ങൾ പങ്കുവെക്കുകയാണ് നടൻ മുകേഷ്. 1989 ലാണ് ഗോഡ്ഫാദർ പുറത്തിറങ്ങുന്നത്. ഗോഡ്ഫാദറിന്റെ റെക്കോർഡ് തകർക്കാൻ ഇനിയൊരു മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും നായകനായി അഭിനയിക്കുന്ന ഏതൊരാളും കൊതിക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലെ രാമഭദ്രന്റെതെന്നും മുകേഷ് പറയുന്നു.

“ഗോഡ്ഫാദർ പുറത്തിറങ്ങിയപ്പോൾ പ്രിയദർശൻ സിനിമകണ്ടിട്ട് എന്നോടുപറഞ്ഞു, രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ എന്ന്. പിന്നെ ഒന്നാലോചിച്ചിട്ട് കൂട്ടിച്ചേർത്തു, ചെറിയൊരു കുഴപ്പമുണ്ട്. ഈ സഹോദരങ്ങളിൽ ഏറ്റവും ഇളയവനാകും മെയിൻ ആളെന്ന്. തിലകൻ ചേട്ടനെയല്ലാതെ വേറെയാരെയും ആ വേഷത്തിൽ സങ്കല്പിക്കാനാവില്ല. ​ഗോഡ്ഫാദർ എൻ.എൻ.പിള്ളച്ചേട്ടൻ, ഇന്നസെന്റ് ചേട്ടനെ അറിയാമല്ലോ. ഫിലോമിന ചേച്ചിയടക്കം പ്രധാനപ്പെട്ട ഒരുപാടുപേരെ നഷ്ടപ്പെട്ടു

“​നായകനായി അഭിനയിക്കുന്ന ഒരാളോട് ഏതുതരം വേഷത്തോടാമ് താത്പര്യം എന്നുചോദിച്ചാൽ ധൈര്യമായി കണ്ണുമടച്ച് ​ഗോഡ്ഫാദറിലെ രാമഭദ്രന്റെ പേരുപറയാം. കാരണം ആ വേഷത്തിനകത്ത് തമാശയുണ്ട്, സെന്റിമെന്റ്സുണ്ട്, ഫൈറ്റും പാട്ടുമെല്ലാമുണ്ട്” മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഗോഡ്ഫാദറെ കുറിച്ച് സംസാരിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്