പോകുന്ന വഴിയ്ക്ക് നിങ്ങള്‍ വേറെ ആരുടെയടുത്തും കഥ പറയാന്‍ ചെല്ലരുത്. ചെന്നാല്‍ നിങ്ങളെ ഞാന്‍ വെടിവെച്ച് കൊല്ലുമെന്ന് ലാല്‍ പറഞ്ഞു

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടനാണ് മധുപാല്‍. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ മറക്കാനാവാത്ത ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. തലപ്പാവ് കഥ പറയാനായി നടന്‍ ലാലിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് മധുപാല്‍.

മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. തലപ്പാവ് ചെയ്യുന്ന സമയത്ത് കഥ ആദ്യം പോയി സംസാരിച്ചത് ലാലിനോടായിരുന്നു. വേറെ കുറെ നടന്‍മാരുടെ പേരൊക്കെ ചര്‍ച്ചയില്‍ വന്നിരുന്നു.

ലാല്‍ കഥ കേള്‍ക്കുകയും അതേ രീതിയില്‍ സ്വീകരിക്കുകയും ചെയ്തു.
എന്നിട്ട് പുള്ളി പറഞ്ഞു, പോകുന്ന വഴിയ്ക്ക് നിങ്ങള്‍ വേറെ ആരുടെയടുത്തും കഥ പറയാന്‍ ചെല്ലരുത്. ചെന്നാല്‍ നിങ്ങളെ ഞാന്‍ വെടിവെച്ച് കൊല്ലുമെന്ന് വരെ പറഞ്ഞു.

പുള്ളിയ്ക്ക് ആ കഥാപാത്രം ചെയ്യണമെന്നുള്ളത് കൊണ്ടുതന്നെയായിരുന്നു അങ്ങനെ പറഞ്ഞത്(ചിരിക്കുന്നു). എന്റെ രണ്ടാമത്തെ സിനിമയായ ഒഴിമുറി ചെയ്യുന്ന സമയത്തും ലാലിന്റെ മുഖമായിരുന്നു മനസ്സില്‍.

തെക്കന്‍ തിരുവിതാംകൂറിലെ നായര്‍ സമുദായത്തിലെ മനുഷ്യന്‍ എന്ന് സങ്കല്‍പ്പിച്ചപ്പോള്‍ തന്നെ എന്റെ ഉള്ളില്‍ വന്ന ആദ്യരൂപവും ലാലിന്റേതായിരുന്നുവെന്നും മധുപാല്‍ വ്യക്തമാക്കി.

Latest Stories

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ