ലാലേട്ടനെ ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു.. പേടിയായിരുന്നു: ലുക്മാന്‍

‘ആറാട്ട്’ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ലുക്മാന്‍. ആറാട്ടില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ലുക്മാന്‍ വേഷമിട്ടത്. മോഹന്‍ലാലിനെ ഡാ എന്നൊക്കെ വിളിച്ച് അഭിനയിക്കാന്‍ തനിക്ക് പേടിയായിരുന്നു എന്നാണ് ലുക്മാന്‍ പറയുന്നത്.

ലാലേട്ടനെ വിറപ്പിച്ച് നിര്‍ത്തുന്ന കഥാപാത്രമായിരുന്നു ആറാട്ടില്‍. ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു. പേടിയായിരുന്നു അങ്ങനെ സംസാരിക്കാന്‍. ലാലേട്ടനോട് ചോദിച്ചപ്പോള്‍ ‘സാരമില്ല മോനെ സിനിമയല്ലേ’ എന്ന് പറഞ്ഞു. പുള്ളി ഓക്കേ ആയിരുന്നു, അടിപൊളിയാണ് ലാലേട്ടന്‍.

ലാലേട്ടനെ പോലെയുള്ള മുതിര്‍ന്ന നടന്‍മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് പഠിക്കാന്‍ ഉണ്ട്. ഇത്രയും വര്‍ഷമായിട്ടും ലാലേട്ടനും മമ്മൂക്കയും ഒക്കെ സിനിമയോട് കാണിക്കുന്ന സീരിയസ്നസ്സ് ഉണ്ട് അത് കാണുമ്പോള്‍ അവരുടെ കൂടെ ഉള്ള നമ്മളും അതുപോലെ ആകും.

കുറച്ച് കൂടെ എളുപ്പമാകും ഫ്രെയിമുകള്‍ എന്നാണ് ലുക്മാന്‍ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അതേസമയം, ‘തല്ലുമാല’ ആണ് ലുക്മാന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ജംഷി എന്ന കഥാപാത്രമായാണ് ലുക്മാന്‍ ചിത്രത്തില്‍ വേഷമിട്ടത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ ആയിരുന്നു നായകന്‍. കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ