'ഒരു ഷണ്ഡനെ പോലെ, പെണ്ണാച്ചിയെ പോലെ ഞാന്‍ അവിടെ നിന്നു.. ക്യാമറാമാന്‍ ഹരാസ് ചെയ്തു'; ദുരനുഭവങ്ങള്‍ പങ്കുവച്ച് കവിരാജ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് ചാനല്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് കവിരാജ്. എന്നാല്‍ അമ്മയുടെ മരണത്തോടെ അഭിനയം വിട്ട നടന്‍ ആത്മീയതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു. അഭിനയരംഗത്ത് സജീവമായിരുന്ന കാലത്ത് താന്‍ അനുഭവിച്ച ദുരവസ്ഥകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കവിരാജ് ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അറ്റാക്ക് വരുന്ന പോലെ ഒരുപാട് ദുരനുഭവങ്ങള്‍ക്ക് താന്‍ ഇരയായിട്ടുണ്ടെന്ന് കവിരാജ് തുറന്നു പറഞ്ഞത്.

”അന്ന് അറ്റാക്ക് വരുന്ന രീതിയില്‍ ഒക്കെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൂര്യപുത്രി എന്ന സീരിയലിലെ ഒരു ക്യാമറാമാന്‍ അപമാനിച്ചു. ലൊക്കേഷനില്‍ വരുമ്പോള്‍ പ്രൊഡക്ഷന്‍ ബോയ്‌സ് ചായ ഒക്കെ തരും. അന്ന് പ്രൊഡക്ഷന്‍ പിള്ളേര്‍ക്ക് ഒക്കെ ഭയങ്കര പണിയാണ്, ഇവര്‍ക്ക് ഉറക്കം പോലും കിട്ടില്ല. അതുകൊണ്ട് അവരോട് ഭയങ്കര അനുകമ്പയാണ്. നല്ല പഠിപ്പുള്ള പിള്ളേരാണ്, അതുകൊണ്ട് എനിക്ക് ബഹുമാനമാണ്. ഒരു ദിവസം ആറരയ്ക്ക് ലൊക്കേഷനില്‍ വന്നപ്പോള്‍ ഒരു പയ്യന്‍ വന്ന് ചായ തന്നു. ഞാന്‍ നമസ്‌കാരം മോനെ എന്ന് പറഞ്ഞ് പോകുമ്പോള്‍ ക്യാമറാമാന്‍ അവിടെ നില്‍പ്പുണ്ട്.”

”നമസ്‌കാരം ഒക്കെ നമ്മള്‍ ഏഴാംകൂലികളുടെ ഉത്തരം ആണല്ലോ, അവരൊന്നും ഇങ്ങോട്ട് പൊങ്ങത്തില്ലാലോ കൈ. ഞാന്‍ നമസ്‌കാരം ചേട്ടാ എന്ന് പറഞ്ഞപ്പോള്‍, മുഖം തിരിച്ച് അതിന് നിന്റെ നമസ്‌കാരം ആര്‍ക്ക് വേണം എന്ന് പറഞ്ഞു. നമസ്‌കാരം എന്ന് പറഞ്ഞാല്‍ ഒരു സംസ്‌കാരം ആണ്. ഞാന്‍ വേദ ക്ലാസിലൊക്കെ പോയി അച്ഛനെയും അമ്മയെയും തൊട്ട് തൊഴണം, ഭൂമിയെ തൊട്ട് തൊഴണം എന്ന് പഠിച്ച് വന്നവനാ. അല്ലാതെ കള്ള് ഷാപ്പിന്ന് വന്നവനല്ല. കണ്ടവനക്കൊ നമസ്‌കാരം പറഞ്ഞവന്‍ എന്റടുത്ത് നമസ്‌കാരം പറയണ്ടെന്ന് പറഞ്ഞു. ഇത് മനസില്‍ വച്ച് ഞാന്‍ അഭിനയിക്കാന്‍ പോയത്.”

”ഇയാള്‍ ആണെങ്കില്‍ ഗ്ലിസറിന്‍ ഇട്ട് അഭിനയിക്കുമ്പോള്‍ ഒക്കെ ആക്ഷേപിച്ചു കൊണ്ട് കമന്റ് പറഞ്ഞു കൊണ്ടിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ ഷര്‍ട്ടിന്റെ ഫുള്‍ ബട്ടന്‍സ് ഇടാതെ ഷോട്ട് എടുക്കില്ലെന്ന് പറഞ്ഞു. ഒരു വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്ന ക്യാരക്ടറിന്റെ സ്റ്റൈല്‍ അതാണ്. അത് ചെയ്താല്‍ നെഞ്ചിലെ മസില്‍ ഡബിള്‍ ആയി കാണും, വൃത്തികേടാകും. പിന്നെ ജന്മനാലേ ഞാന്‍ മുകളിലെ ബട്ടന്‍സ് ഇടാറില്ല, ഇപ്പോഴും ഇടാറില്ല. എനിക്ക് വേണമെങ്കില്‍ എഴുന്നേറ്റ് വന്ന് നിര്‍ത്തെടാ എന്ന് പറഞ്ഞ് കുത്തിന് പിടിച്ച് ഒരൊറ്റ അടി കൊടുക്കാം പോടാ എന്ന് പറയാം, അല്ലെങ്കില്‍ എനിക്ക് ഇറങ്ങി പോകാം.”

”പക്ഷെ ആ തൊഴില്‍, അന്നം കളയാന്‍ നിക്ക് മനസ് വന്നില്ല. അന്ന് എനിക്ക് പെങ്ങള്‍, പിള്ളേര്, അമ്മ, വാടകവീട് അങ്ങനെ ഒരുപാട് പ്രാരാബ്ദമുണ്ട്. ഒരു മാസത്തില്‍ 7000 രൂപ കിട്ടിയാല്‍ ഒരു ദിവസം 10-20 സീന്‍ എടുക്കും അന്ന്. എന്റെ ക്യാരക്ടര്‍ കോടീശ്വരനാണ്. 30 ടീഷര്‍ട്ട് വേണം ഒരു ദിവസം. അന്ന് എല്ലാം മാനേജ് ചെയ്തത് മുല്ലക്കലമ്മ എന്നെ ഏറ്റെടുത്ത്, ദൈവം തന്നതാണ് എനിക്ക് വേറെ ബിസിനസ് ഇല്ല, ബാങ്ക് ബാലന്‍സ് ഇല്ല, ഒന്നുമില്ല.”

”അതുകൊണ്ട് ഇയാള്‍ അത് പറയുമ്പോള്‍ ഞാന്‍ അവിടെ നിന്നു കൊടുത്തു, ഒരു ഷണ്ഡനെ പോലെ, ഒരു പെണ്ണാച്ചിയെ പോലെ. എനിക്ക് അറ്റാക്ക് വരുന്ന പോലെ ആയപ്പോ ഞാന്‍ ബ്രേക്ക് പറഞ്ഞു. ഒരു മണിക്കൂര്‍ ഹരാസ് ചെയ്തപ്പോ ഞാന്‍ ബ്രേക്ക് പറഞ്ഞ് മാറി ഇരുന്നു. അങ്ങനെ എത്ര എത്ര അനുഭവങ്ങള്‍. സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി ക്ലീന്‍ ചെയ്യാന്‍ നില്‍ക്കുന്നത് ഇതിലും അന്തസുണ്ടെന്ന് ഞാന്‍ അന്നും ഇന്നും പറയും” എന്നാണ് കവിരാജ് പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു