'അത് ജോയ് മാത്യുവിന്റെ കടയല്ല, ചായ കുടി കഴിഞ്ഞപ്പോഴാണ് നാരങ്ങാമുട്ടായി കണ്ണിലുടക്കിയത്': വൈറല്‍ പോസ്റ്റിനെ കുറിച്ച് കൈലാഷ്

നടന്‍ കൈലാഷിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ജോയ് മാത്യു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പോസ്റ്റ് വൈറലായതോടെ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വരുന്നത് എന്നാണ് കൈലാഷ് പറയുന്നത്. സിനിമാ ഷൂട്ടിംഗിനിടെ ഒരു കടയില്‍ നില്‍ക്കുന്ന ചിത്രമാണിത് എന്നാണ് കൈലാഷ് മനോരമ ന്യൂസ്.കോമിനോട് പറയുന്നത്.

നിലമ്പൂരിലെ വഴിക്കടവ് എന്ന ഗ്രാമമാണ് ഫോട്ടോക്ക് പശ്ചാത്തലം. “ക്യാബിന്‍” എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇത് സംഭവിക്കുന്നത്. ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേളയില്‍ ജോയി ഏട്ടനും താനും നല്ല നാടന്‍ ഭക്ഷണം തേടിയിറങ്ങി. ചായ കുടിയൊക്കെ കഴിഞ്ഞു നില്‍ക്കുമ്പോളാണ് സമീപത്തുള്ള കടയിലെ നാരങ്ങാമുട്ടായി കണ്ണിലുടക്കിയത്.

അങ്ങനെ അവിടെയെത്തി. ആ സമയം, എടുത്ത ഫോട്ടോ ആണ് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ടുള്ള ജോയ് ഏട്ടന്റെ പോസ്റ്റില്‍ എന്നാണ് കൈലാഷ് പറയുന്നത്. ജോയ് ഏട്ടന്‍ കുറിച്ച വരികള്‍ക്ക് വലിയ അര്‍ഥമുണ്ട്. അത് മനസിലാക്കി തന്നെയാണ് മറുപടി കുറിച്ചതും. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കടമായി വാങ്ങിത്തരാം എന്നു പറഞ്ഞത് സമകാലിക പശ്ചാത്തലവുമായി ബന്ധപ്പെട്ടാണ്.

പലര്‍ക്കും ജോലിയില്ലാതെ നില്‍ക്കുന്ന സമയമാണ്. പണമില്ല. സിനിമാ മേഖലയിലുള്ള പലരുടെയും അവസ്ഥയും അതു തന്നെ. അപ്പോള്‍ ഒരു സിനിമാ നടനെ ജോലിക്കു നിര്‍ത്തി പലചരക്കുകട തുടങ്ങുന്ന ലെവലില്‍ വരെ അദ്ദേഹം ചിന്തിച്ചു. ആഴമേറിയ സുഹൃത്ബന്ധമാണ് തങ്ങളുടേതെന്നും കൈലാഷ് പറഞ്ഞു.

ഒരു പലചരക്ക് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത് എന്നും, എന്നാല്‍ കടയിലെ തിരക്കു കാരണം ആശംസകള്‍ പറയാന്‍ താന്‍ മറന്നു പോയി എന്ന് പറഞ്ഞായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്. ഇതിന് താന്‍ ഇന്ന് കടയില്‍ ലീവാണ് ശമ്പളം ഗൂഗിള്‍ പേ ചെയ്താ മതിയെന്ന മറുപടിയും കൈലാഷ് കൊടുത്തിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ