'വില്ലത്തരം കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് തോന്നി, ഇതൊരു അസുഖമായതിനാല്‍ വില്ലനാണെന്ന് ഒന്നും തോന്നിയില്ല'

അഞ്ചാം പാതിരായില്‍ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി മികച്ച പ്രകടനമാണ് നടന്‍ ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. ഏതാനും മിനിറ്റുകള്‍ കൊണ്ട് ഒരു സീരിയല്‍ കില്ലറിന്റെ മാനസികാവസ്ഥയെ അതിസൂക്ഷ്മമായി അവതരിപ്പിച്ച് ഇന്ദ്രന്‍സ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. സിനിമ വന്‍വിജയമായി മുന്നേറുമ്പോഴും നിരവധി പ്രശംസകള്‍ കിട്ടുമ്പോഴും തന്റെ വില്ലത്തരം കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

“സാഹചര്യങ്ങള്‍ കൊണ്ട് കൊലപാതകിയായ ആളാണ് റിപ്പര്‍ രവി. ചുറ്റുമാടുമുണ്ടായിരുന്ന പലരും അതിന് ഉത്തരവാദികളാണ്. ഇത് ഒരു അസുഖമാണെന്ന് മിഥുന്‍ ധരിപ്പിച്ചതു കൊണ്ട് വില്ലനാണെന്നൊന്നും തോന്നിയില്ല. ആട് മുതല്‍ തന്നെ എനിക്ക് വ്യത്യസ്മായ വേഷങ്ങള്‍ തന്ന സംവിധായകനാണ് മിഥുന്‍. ആ ആത്മവിശ്വാസമാണ് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാരണം.”

“റിപ്പര്‍ രവിയാകാന്‍ വലിയ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിരിക്കുന്ന, സൈക്കോ വില്ലനെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. വില്ലത്തരം അല്‍പം കൂടി മികച്ചതാക്കാമെന്നാണ് സിനിമ കണ്ടതിനു ശേഷം എനിക്കു തോന്നിയത്. കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന ആനന്ദമൊക്കെ കുറച്ചുകൂടി മുഖത്ത് കൊണ്ടുവരാമായിരുന്നു. പക്ഷേ, പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു