'ഇതിയാൻ’ ഇപ്പോൾ സംസാരവിഷയമാണ്; ആളെ പിടികിട്ടിയോ? ; പോസ്റ്റുമായി ബാലചന്ദ്ര മേനോൻ

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചാവിഷയം.

ഇന്റർ കോളജിയേറ്റ് നാടക മത്സരത്തിലെ വിജയ്ക്ക് ബാലചന്ദ്ര മേനോൻ പുരസ്കാരം നൽകുന്നതാണ് ചിത്രത്തിലുള്ളത്. പുരസ്കാരം ഏറ്റുവാങ്ങുന്ന വ്യക്തി ഇന്ന് ഏറെ പ്രശസ്തനാണെന്നും ബാലചന്ദ്ര മേനോൻ കുറിച്ചു.

“പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും. തീർന്നില്ലാ, ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും. അമ്മയാണേ സത്യം ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമിക്കുന്നില്ല.

എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും. അതേ, സിനിമയിൽ തന്നെ. ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട്. ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന്. പിടി കിട്ടിയോ ? ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക.” എന്നാണ് ബാലചന്ദ്ര മേനോൻ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചത്.

ഉടൻ തന്നെ പുരസ്കാരം ഏറ്റുവാങ്ങുന്ന വ്യക്തി ബ്ലെസ്സിയാണെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകൾ വരാൻ തുടങ്ങി. നിരവധി പേരാണ് ബ്ലെസ്സിയെ ഫോട്ടോയിലൂടെ തന്നെ തിരച്ചറിഞ്ഞുകൊണ്ട് കമന്റുമായി എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ