എലിസബത്ത് ഇപ്പോള്‍ എന്റെ കൂടെയില്ല, എല്ലാം എന്റെ വിധിയാണ്; തുറന്നു പറഞ്ഞ് ബാല

ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് നടന്‍ ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് ഡോക്ടര്‍ എലിസബത്തിനെ ബാല ജീവിതസഖിയാക്കിയത്. ബാലയുടെ മിക്ക വീഡിയോകളിലും അഭിമുഖങ്ങളിലും സജീവസാന്നിധ്യമായ എലിസബത്തിനെ ഇപ്പോള്‍ കാണാറില്ല.

ഇത് ആരാധകര്‍ ചര്‍ച്ചയാക്കിയതോടെയാണ് എലിസബത്ത് കൂടെയില്ലെന്ന കാര്യം ഒരു അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞാണ് ബാല സംസാരിച്ചത്. ”ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറായിട്ടില്ല.”

”ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. താന്‍ എലിസബത്തിനെ ഒരു കുറ്റവും പറയില്ല” എന്നാണ് ബാല പറഞ്ഞത്.

എന്നാല്‍ ഇരുവരും വിവാഹമോചിതരായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ബാലയും എലിസബത്തും വിവാഹമോചിതരായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എലിസബത്ത് അവളുടെ വീട്ടിലാണ് എന്ന് ബാല പറഞ്ഞതോടെ ആയിരുന്നു വിവാഹമോചന വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ തങ്ങള്‍ ഇപ്പോഴും ഒന്നിച്ചാണെന്ന് ബാല വ്യക്തമാക്കിയിരുന്നു. എലിസബത്തിനൊപ്പം വീഡിയോകളിലും ബാല ഒന്നിച്ചെത്തിയിരുന്നു. അതേസമയം, അമൃത സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തിടെ ബാല ഉന്നയിച്ചത്. കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടത് കൊണ്ടാണ് വിവാഹമോചിതരായത് എന്നായിരുന്നു ബാല പറഞ്ഞത്.

Latest Stories

സന്തോഷ് ജോര്‍ജിനെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയിലൂടെ ഒളിഞ്ഞു നോക്കി, ആ കാശു കൊണ്ട് കുടുംബം പോറ്റുന്നവന്‍; അധിക്ഷേപിച്ച് വിനായകന്‍

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം