വളരെ മോശമായി കളിയാക്കി ഇറിറ്റേറ്റ് ചെയ്യും, അയാള്‍ എന്നെ അനുകരിക്കുന്നത് ഇഷ്ടമല്ല..; അസീസ് നെടുമങ്ങാടിനെതിരെ അശോകന്‍

മിമിക്രി താരവും നടനുമായ അസീസ് നെടുമങ്ങാടിനെതിരെ അശോകന്‍. തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അമര’ത്തിലെ കഥാപാത്രത്തെ കളിയാക്കി കൊണ്ട് മിമിക്രി ചെയ്യുന്ന ഒരാളാണ് അസീസ് നെടുമങ്ങാട് എന്നാണ് അശോകന്‍ പറയുന്നത്. അത് തന്നെ അസ്വസ്ഥനാക്കാറുണ്ടെന്നും അശോകന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”അമരത്തിലെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. മിമിക്രിക്കാര്‍ നല്ലതായിട്ട് ചെയ്യുന്നവരുണ്ട്. വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ഉള്ളതിന്റെ പത്തുമടങ്ങ് കൂട്ടിയാണ് പലരും കാണിക്കുന്നത്. ഞാന്‍ അങ്ങനെ നോക്കുന്നുണ്ടോ എന്ന് അറീല്ല. മൈന്യൂട്ട് ആയുള്ള പോയിന്റ് വച്ചാണ് അവര് വലിച്ച് നീട്ടുന്നത്.”

”പിന്നെ കളിയാക്കി ചെയ്യുന്ന ധാരാളം ആള്‍ക്കാരുമുണ്ട്. അവരൊക്കെ നമ്മളെ പോലുള്ള ആക്ടേര്‍സിനെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അങ്ങനെ ചെയ്‌തോട്ടെ. മനപൂര്‍വ്വം കളിയാക്കാന്‍ ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവര്‍ കുറച്ച് ഒറിജിനലായിട്ട് ചെയ്യും” എന്നാണ് അശോകന്‍ പറയുന്നത്.

ഇതിനിടെയാണ് കണ്ണൂര്‍ സ്‌ക്വാഡിലെ അസീസ് ഇക്ക ഒക്കെ നല്ലവണ്ണം ചെയ്യാറുണ്ട് എന്ന് അവതാരക പറയുന്നത്. എന്നാല്‍ അത് തനിക്ക് നല്ലതായി തോന്നുന്നില്ല എന്നാണ് അശോകന്‍ പറയുന്നത്. ”അസീസ് നന്നായിട്ടൊക്കെ മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് പലപ്പോഴും ഞാന്‍ മുമ്പേ പറഞ്ഞ കേസുകളില്‍ പെടുന്ന ഒരാളാണ്.”

”നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും” എന്നാണ് അശോകന്‍ പറയുന്നത്.

അതേസമയം, ഭരതന്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ എത്തിയ മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് അമരം. മമ്മൂട്ടി, മാതു, മുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ രാഘവന്‍ എന്ന പ്രധാന കഥാപാത്രമായാണ് അശോകന്‍ വേഷമിട്ടത്. 1991ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക