'അഭിനയം എന്റെ ജോലി, സംഗീതം എന്റെ ജീവനിലുള്ളത്; പത്താം ക്ലാസ് മൂന്ന് വട്ടം എഴുതിയിട്ടും ജയിച്ചില്ല'; വിനായകൻ

സിനിമയ്ക്ക് പുറത്ത് എപ്പോഴും ചർച്ചകളിൽ വിഷയമാവുന്ന താരമാണ് വിനായകൻ. തന്റെ  സ്റ്റേറ്റ്മെന്റുകൾ കൊണ്ടും, ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ഒരു വിഭാഗം ആളുകൾ ഇന്നും വിനായകനെ വിമർശിച്ചു കൊണ്ടേയിരിക്കുന്നു. നടൻ എന്ന വിനായകന് അപ്പുറം സംഗീത സംവിധായകനായ വിനായകനെ ചിലപ്പോൾ അധികം പേർക്കും അറിയില്ല. രാജീവ് രവിയുടെ കമ്മട്ടിപാടത്തിലെ  ‘പുഴു പുലികൾ’ എന്ന ഗാനവും അൻവർ റഷീദിന്റെ ട്രാൻസിലെ ടൈറ്റിൽ ട്രാക്കും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് വിനായകനാണ്.

സംഗീതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ഇപ്പോൾ വിനായകൻ. അടിസ്ഥാനപരമായി താൻ സൈക്കഡലിക്ക് ട്രാക്ക് മാത്രം കേൾക്കുന്ന ആളാണെന്നും യാത്രകളും ഗോവയിലെ ജീവിതവുമാണ് തന്റെ സംഗീതത്തെ സമ്പന്നമാക്കിയതെന്നും വിനായകൻ പറഞ്ഞു.

“കമ്മട്ടിപ്പാടവും ട്രാൻസും രണ്ട് എക്സ്ട്രീം ആണ്. പുഴു പുലികൾ എന്റെയുള്ളിലെ നോവാണ്, നമ്മളാരും ഈ ലോകത്ത് ഒന്നുമല്ല എന്നുള്ള തിരിച്ചറിവ്. അൻവർ അലി അതിന് നന്നായി എഴുതി തന്നു. കമ്മട്ടിപ്പാടം കഴിഞ്ഞ സമയത്ത് ഇനി ഇങ്ങനെയുള്ള പാട്ടുകളാണോ ചെയ്യാൻ പോവുന്നത് എന്ന് എന്നോട് എല്ലാവരും ചോദിച്ചു. അതുകൊണ്ടാണ് ട്രാൻസിൽ മാറ്റിപിടിച്ചത്. ഇനിയും സംഗീതം ചെയ്യണം. ആക്സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകൾ സംവിധാനം ചെയ്യണം. അത്ര ഒളളൂ.” മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

സിനിമയിലെ ലഹരിയെ പറ്റിയും വിനായകൻ പറഞ്ഞു.  സിനിമാ ഇൻഡസ്ട്രിയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ പരിപാടിയുണ്ട്. സിനിമയ്ക്ക് മാത്രമായി പ്രത്യേക സംഭവം ഇല്ല. എം. ഡി. എം. എയും മെത്തും വേറെ വേറെയാണ്, രണ്ടിനും രണ്ട് ട്രിപ്പ് ആണ്. നിങ്ങൾ കഴിക്കുന്ന എല്ലാത്തിലും വിഷാംശമുണ്ട്, നമ്മളൊക്കെ ആരോഗ്യം മാത്രം നോക്കിയാൽ മതി. വിനായകൻ പറഞ്ഞു.

വിനായകൻ സർക്കാർ ഉദ്യോഗം കളഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നത് എന്ന് എല്ലാവരും പറയുന്നുണ്ട് പക്ഷേ അത് ശരിയല്ലെന്നും, പത്താം ക്ലാസ് മൂന്ന് വട്ടം എഴുതിയിട്ടയും പാസാവാത്ത ആളാണ് താനെന്നും, ഓരോ വട്ടം എഴുതിയപ്പോഴും 162, 172, 182 എന്നിങ്ങനെ മാർക്കുകൾ മാത്രമേ കൂടിയൊളളൂ എന്നും വിനായകൻ കൂട്ടിചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ