'സിനിമകള്‍ പരാജയമായ ശേഷം ഞാന്‍ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കാറില്ലായിരുന്നു, തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല: അഭിഷേക് ബച്ചന്‍

താരപുത്രന്മാരും പുത്രിമാരും സിനിമയില്‍ അരങ്ങേറുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വലുതായിരിക്കും. ഇത്തരക്കാരുടെ സിനിമ റിലീസ് ആകുമ്പോള്‍ തന്നെ ആരാധകര്‍ ഇവരുടെ മാതാപിതാക്കളുമായി ഇവരുടെ പ്രകടനത്തെ താരതമ്യപ്പെടുത്തിത്തുടങ്ങും ഇ്‌പ്പോഴിതാ അത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ തനിക്കുണ്ടായതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ അഭിഷേക് ബച്ചന്‍. ഒരുപക്ഷെ ബോളിവുഡില്‍ തുടക്ക കാലത്ത് അച്ഛന്റെ കഴിവുകളുമായി താരതമ്യപ്പെടുത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ട താരപുത്രന്മാരില്‍ ഒരാളും അഭിഷേക് ബച്ചനായിരിക്കും.

പിന്നീട് അവയെല്ലാം അതിജീവിച്ച് സ്വന്തം കഴിവിലൂടെ ബോളിവുഡില്‍ മുന്‍നിര താരമായി മാറുകയായിരുന്നു. റെഫ്യൂജി എന്ന ആദ്യ സിനിമയുടെ പ്രദര്‍ശനം കാണാനെത്തിയപ്പോള്‍ യഷ് ചോപ്ര അടക്കമുള്ളവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് അഭിഷേക് മനസ് തുറന്നത്. ദി രണ്‍വീര്‍ ഷോ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സിനിമാ ജീവിതത്തെ കുറിച്ചും അച്ഛനില്‍ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചും പറഞ്ഞത്.

‘എന്റെ ആദ്യ സിനിമയായ റഫ്യൂജിയുടെ പ്രീമിയര്‍ ദക്ഷിണ മുംബൈയിലെ ലിബര്‍ട്ടി തിയേറ്ററില്‍ വെച്ചായിരുന്നു. അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് യഷ് ചോപ്ര അവിടെ നില്‍ക്കുന്നത് കണ്ടത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഗ്രഹം വാങ്ങി. അപ്പോള്‍ എന്നെ കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹം എന്റെ ചെവിയില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നിന്റെ അച്ഛന്‍ നിന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. അത് ഓര്‍ക്കണം…. ബഹുമാനിക്കണം.

ഇവിടം മുതല്‍ നിനക്ക് സ്വന്തം കാലുകളില്‍ മുന്നോട്ട് നടക്കേണ്ടതായിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്. എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. അത് പക്ഷേ നിങ്ങള്‍ വ്യക്തിപരമായി എടുക്കരുത്. നിങ്ങള്‍ക്ക് മൂല്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കും’ അഭിഷേക് പറയുന്നു.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം