കുസൃതി കാട്ടുമ്പോള്‍ 'എടാ റാസ്‌കല്‍' എന്ന വിളിയാണ്; തിലകനെ കുറിച്ച് കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍

മലയാളത്തിന്റെ മഹാനടന്‍ തിലകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍. ആദ്യത്തെ കൊച്ചു മോനായതിനാല്‍ അച്ഛച്ചന് ഏറ്റവും ഇഷ്ടവും തന്നോടായിരുന്നു എന്നാണ് അഭിമന്യു പറയുന്നത്. അച്ഛച്ഛന്റെ അച്ഛന്റെ പേര് കേശവന്‍ എന്നായതിനാല്‍ കേശു എന്നാണ് തന്നെ വീട്ടില്‍ വിളിക്കുന്നതെന്നും അഭിമന്യു പറയുന്നു.

കുട്ടിക്കാലത്ത് അച്ഛച്ചന്റെ ഫ്ളാറ്റിലിരുന്ന് എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ “എടാ റാസ്‌കല്‍” എന്ന് അദ്ദേഹം വിളിക്കുമായിരുന്നു. സിനിമയിലൊക്കെ കേള്‍ക്കുന്നത് പോലെയുള്ള ശൈലിയില്‍ ആയിരുന്നു ആ വിളിയെന്നും അഭിമന്യു വനിത ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛച്ചന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളത് കിലുക്കം സിനിമയിലെയാണ്. പിന്നെ ഉസ്താദ് ഹോട്ടല്‍, മൂക്കില്ലാ രാജ്യത്ത്, ഗോഡ് ഫാദര്‍ എന്നീ സിനിമകളിലെയും കഥാപാത്രങ്ങള്‍ ഇഷ്ടമാണെന്നും അഭിമന്യു പറഞ്ഞു. അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അച്ഛന് സമ്മതമാണെന്നും അമ്മയ്ക്ക് പേടിയാണെന്നും അഭിമന്യു പറയുന്നു.

സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെ അഭിപ്രായം. അച്ഛന്‍ നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അഭിനയിക്ക് എന്നാണ് അച്ഛന്‍ എന്നും അഭിമന്യു വ്യക്തമാക്കി. അഭിമന്യുവിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഷമ്മി തിലകന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...