20 വർഷമായി സിനിമ കാണാത്ത, ഹേമ കമ്മീഷൻ റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്ന സജി ചെറിയാൻ രാജി വെക്കുന്നതാണ് നല്ലത്; വിമർശനവുമായി ആഷിക് അബു

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ നിരവധി വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും, അയാൾ രാജി വെക്കേണ്ടതില്ലെന്നും സർക്കാർ എപ്പോഴും ഇരയ്ക്കൊപ്പമാണെന്നുമായിരുന്നു സജി ചെറിയാന്റെ ആദ്യ പ്രതികരണങ്ങൾ.

ഇപ്പോഴിതാ സജി ചെറിയാനെതിരെ രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ ആഷിക് അബു. ഇപ്പോൾ കടന്നുപോകുന്നത് ഒരു സങ്കീർണമായ അവസ്ഥയാണെന്നും അത് കൈകാര്യം ചെയ്യാൻ കപ്പാസിറ്റിയുള്ള ഒരാളല്ല സജി ചെറിയാനെന്നും പറഞ്ഞ ആഷിക് അബു, 20 വർഷമായി സിനിമ കാണാത്ത ഹേമ കമ്മീഷൻ റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്ന ഒരു സാംസ്കാരിക മന്ത്രി രാജി വെച്ച് പോവണമെന്നും ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിചേർത്തു.

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന സജി ചെറിയാന്റെ നിലപാട് ഒരിക്കലും വിശ്വസിക്കുന്നില്ല. ഒരു ജനപ്രതിനിധിക്ക്, ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് അല്ലെങ്കില്‍ പ്രഖ്യാപിത സ്ത്രീപക്ഷ നിലപാടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു മന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കാന്‍ ആവുന്നത്. ഞങ്ങളൊക്കെ അതില്‍ നിരാശരാണ്. ആ നിരാശ ഞങ്ങള്‍ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടതുപക്ഷ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ കേള്‍ക്കാത്ത രീതിയിലുള്ള കാര്യങ്ങളൊക്കെ സംഭവിച്ചതുകൊണ്ടാണ് അത് ശരിയല്ലെന്ന് ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് പറയേണ്ടി വന്നത്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ സാംസ്‌കാരിക മന്ത്രി സിനിമ കാണുകയെങ്കിലും വേണം. അദ്ദേഹം മുന്‍പെപ്പോഴോ പറഞ്ഞിട്ടുണ്ട്, 20 വര്‍ഷമായിട്ട് സിനിമ കാണാറില്ല എന്ന്. അപ്പോള്‍ എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ള ഒറ്റ കാര്യം സിനിമ, നാടകം തുടങ്ങിയ എല്ലാ തരത്തിലുള്ള കലാപ്രവര്‍ത്തനങ്ങളോടും എന്നും ഐക്യപ്പെട്ട് നിന്നിട്ടുള്ള ഒരു പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം.

എന്റെ അത്ഭുതം എന്താണെന്നാല്‍ ഇടതുപക്ഷ മന്ത്രിമാരില്‍ തന്നെ രാഷ്ട്രീയക്കാര് പൊതുവെ തന്നെ സ്ഥിരമായി സിനിമകള്‍ കാണുകയും അതിനെ പറ്റി വിശകലനം നടത്തുകയും ഇവരൊക്കെ പുകഴ്ത്തുന്ന ആളുകളുടെ, ലോകോത്തര സിനിമകള്‍ എന്ന് ബഹുമാനപ്പെട്ട മന്ത്രി തന്നെ വിശേഷിപ്പിച്ച ആളുകളുടെ ഒക്കെ സിനിമകളുടെ രാഷ്ട്രീയം തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നുള്ളതാണ്.

അപ്പോള്‍ സിനിമയെ പറ്റിയിട്ടുള്ള അജ്ഞതയുണ്ട്. തീര്‍ച്ചയായും സാംസ്‌കാരിക വകുപ്പ് അദ്ദേഹം കൈമാറേണ്ടതാണ്. ഏറ്റവും മിടുക്കരായിട്ടുള്ള യുവ മന്ത്രിമാരും സിനിമയെ പറ്റിയുമെല്ലാം കൃത്യമായ ധാരണയുള്ള മന്ത്രിമാര്‍ ഈ മന്ത്രിസഭയിലുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും ഈ വകുപ്പ് കൈമാറണം. കാരണം വളരെ സങ്കീര്‍ണമായൊരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഈ സങ്കീര്‍ണതയെ മറികടക്കണമെങ്കില്‍ കുറേ കൂടി കപാസിറ്റിയുള്ള ഒരാള്‍ വകുപ്പ് ഏറ്റെടുത്താല്‍ മാത്രമെ നടക്കുകയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.” ആഷിക് അബു പറയുന്നു.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ