'രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ.. ഒരു കുഞ്ഞ് പോലും അറിയാതെ ട്രെയ്‌നിങ്, ചെക്കന്‍ സെറ്റ് മൂഡില്‍'

നിവിന്‍ പോളിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ ചിത്രങ്ങളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നത്. വണ്ണം കുറച്ചുള്ള നടന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ കണ്ടതോടെ ആ പഴയ നിവിന്‍ പോളിയെ തിരികെ കിട്ടി എന്ന സന്തോഷത്തിലാണ് ആരാധകര്‍. നിവിന്‍ പോളിയുടെ മാറ്റത്തെ കുറിച്ച് നടനും സംവിധായകനുമായ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ‘ഡിയര്‍ സ്റ്റുഡന്റ്സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും രണ്ട് മാസം കഴിഞ്ഞ് നിവിന്റെ ഫ്ളാറ്റില്‍ വച്ചും കണ്ട അനുഭവമാണ് ആര്യന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്.

ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ പങ്കുവെച്ച കുറിപ്പ്:

ഡിയര്‍ സ്റ്റുഡന്റ്‌സ് എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെന്ന് പുള്ളിയുടെ ക്യാരവനില്‍ കയറിയതും ഞാന്‍ ഒന്ന് ഞെട്ടി. കഴിഞ്ഞ കുറേ നാളുകളായി ഞാന്‍ ഇടക്കിടെ കാണുന്ന നിവിന്‍ പോളി അല്ല. കണ്ണില്‍ ഒരു പുതു വെളിച്ചം – വാക്കിലും നോക്കിലും ഒരു പുതു തെളിച്ചം.. ആഹാ ചിരിക്കൊക്കെ ആ ഒരു പഴയ charm – ആ ഒരു അഴക്… ഐവ! ചെക്കന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.. – ഞാന്‍ മനസ്സില്‍ പറഞ്ഞൂ.. ക്യാരവനില്‍ കയറിയ പാടെ ആശാന്‍ വന്ന് ഇങ്ങോട്ട് കൈ തന്ന് ഹെഡിങ് – ‘എന്താണ്.. മോനേ.. സുഖല്ലേ..?”

പുഞ്ചിരിതൂകിയുള്ള ആ ഒരു ‘നിവിന്‍ ശൈലി’ യിലുള്ള ചോദിക്കലില്‍ മനസ്സിലായി.. ആള് പൊളി മൂഡില്‍ ആണ്.. ഞാന്‍ ചോദിച്ചൂ,” എന്താണ് ആകെ ഒരു തെളക്കം..??” മുന്നില്‍ ഇരിക്കുന്ന ഫിഷ് – സാലഡ് ബൗളില്‍ ഫോര്‍ക്ക് എടുത്ത് Grilled fish ന്റെ മര്‍മ്മം നോക്കി കുത്തിയെടുത്ത് ലറ്റിയൂസും ചേര്‍ത്ത് ഒരു കൊമ്പനെ പോലെ ആശാന്‍ വായിലാക്കി ചവച്ച് പറഞ്ഞൂ.. ” ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാന്‍ പോവാ”.. ചവച്ച് കൊണ്ട് എന്നെ നോക്കി പുള്ളി കണ്ണിറുക്കി ഒരു ക്രൗര്യ ചിരിയങ്ങ് ചിരിച്ചൂ.. അത്രേം tender ആയ juicy ഗ്രില്‍ഡ് ഫിഷില്‍ നിന്നും ഞാന്‍ വെള്ളം ഇറക്കാതിരിക്കാന്‍ പാട് പെട്ട് പുള്ളിയുടെ മുഖത്ത് നോക്കിയതും.. എന്റെ ഗ്രില്‍ഡ് ഫിഷിലേക്കുള്ള ലുക്ക് ശ്രദ്ധിച്ചിട്ടാണോ എന്ന് അറിയില്ല, ആശാന്‍ ആ പ്ലേറ്റ് അപ്പുറത്തേക്ക് മാറ്റി സേഫാക്കി വെച്ച് (ഒരു മെയ്ഡപ്പ് ആയി പറഞ്ഞതല്ല Literally he did that! – ‘വര്‍ഷങ്ങള്‍ക്ക് ശേഷം” സിനിമയിലെ ആ സീക്ക്വന്‍സ് വിനീത് ഏട്ടന്‍ നിവിന്റെ റിയല്‍ ലൈഫില്‍ മുന്നേ എപ്പോഴെങ്കിലും നടന്നത് റീക്രിയേറ്റ് ചെയ്തതാണോ എന്ന് പോലും ഞാന്‍ സംശയിച്ച് പോയി )

Nivin bro എന്നോട് കൈ മുന്നിലെ കണ്ണാടി ടേബിളില്‍ അടിച്ച് പറഞ്ഞൂ.. ”നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട.. ഇനി ഒരു വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ…’ ഞാന്‍ പറഞ്ഞൂ,”ബ്രോ ഫുള്‍ പവറില്‍ പൊളിക്ക് ബ്രോ….. ഞാന്‍ എന്നല്ല നാട്ടിലേ നിവിന്‍ പോളിയേ ഇഷ്ടപ്പെടുന്നവര്‍- സകല ഫാന്‍സും കാത്തിരിക്കാ… ‘! ‘യെസ്! ‘ – ചെക്കന്‍ സെറ്റ് മൂഡില്‍.. അന്ന് കഴിഞ്ഞ് പിന്നെ ഞാന്‍ കാണുന്നത് രണ്ട് മാസത്തിന് ശേഷം ആശാന്റെ പുതിയ ഫ്ലാറ്റില്‍ വെച്ചാണ്.. ഫ്ലാറ്റ് മാത്രമായിരുന്നില്ല പുതിയത്, പുതിയ ലുക്കില്‍, പഴയതിനേക്കാളും പ്രസരിപ്പ് ഉള്ള നിവിന്‍ പോളി..! ശെടാ മച്ചാന്‍ രണ്ടും കല്‍പ്പിച്ച മട്ടാണെന്നാ തോന്നുന്നേ… ! അതാ നിവിന്‍ പണ്ട് പറഞ്ഞ് വിട്ട കളരിയാശാനെ നിവിന്‍ തന്നെ തിരിച്ച് കൊണ്ട് വന്നിരിക്കുന്നൂ.. ഒരു കുഞ്ഞ് പോലും അറിയാതെ ചെക്കന്‍ തന്നെ ട്രയിനിംഗ് എല്ലാം തുടങ്ങിയിരിക്കുന്നൂ.. അടിപൊളി

അന്ന് എനിക്ക് അത്രയും പ്രിയപ്പെട്ട ഒരു നൈറ്റ് ആയിരുന്നൂ- കുട്ടുവിനൊപ്പം പുള്ളിയുടെ ഹോം തീയറ്ററില്‍ നിവിന്‍ എന്നെ കൊണ്ട് പോയി, ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട ഴോണറുകള്‍ കുറേ.. തമാശകള്‍.. കുറേ ഫ്യൂച്ചര്‍ പ്ലാനുകള്‍.. അങ്ങനെ കുറേ സംസാരിച്ച് അവസാനം ഇറങ്ങാന്‍ നേരം ഞാന്‍ പറഞ്ഞൂ, ‘മൊത്തം ലുക്ക് തന്നെ മാറിട്ടോ ഈ പിടി തന്നെ പിടിച്ചോ.. സെറ്റ് ആണ്’ പുള്ളി പുഞ്ചിരിച്ച് പറഞ്ഞൂ, ‘എടാ തീര്‍ന്നിട്ടില്ല… ഞാന്‍ തുടങ്ങീട്ടേ ഉള്ളൂ.. ‘ ഞാന്‍ ആ നിമിഷം ഉറപ്പിച്ചൂ.. എന്റെ തോന്നല്‍ മാത്രം അല്ല, നിവിന്‍ ശരിക്കും രണ്ടും കല്‍പ്പിച്ചാ.. ഞാന്‍ ആഗ്രഹിക്കുന്ന നിവിന്‍ പോളിയേ ഞാന്‍ അന്ന് അവിടെ കണ്ടൂ.. എന്റെ നായകനെ ഞാന്‍ അവിടെ കണ്ടൂ..

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ