മലയാളം ബിഗ്‌ബോസിനോട് വിശ്വാസം പോയി, ഇനിയില്ല: ആര്യ

ബഡായി ബംഗ്ലാവ് ഷോയിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് ആര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെത്തിയതിന് പിന്നാലെ ഇപ്പോള്‍ അഭിനയത്തിലും മോഡലിങ്ങിലുമായി തന്റെ പ്രതിഭ തെളിയിക്കുകയാണ് ആര്യ,

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നടി നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ബിഗ് ബോസിനെ കുറിച്ചാണ് കൂടുതല്‍ ചോദ്യങ്ങളും വന്നത്.

ക്ലബ് ഹൗസില്‍ പറയുന്ന കേട്ടിട്ടുണ്ട്, ഇനി ആണെങ്കിലും ബിഗ് ബോസ് ഹൗസില്‍ പോകുമെന്ന്, പക്ഷേ ഒടുവില്‍ പോകില്ലാന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കണ്ടു. എന്തുകാണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു ഒരു ചോദ്യം.

അങ്ങനെ ഞാന്‍ പറഞ്ഞത് സീസണ്‍ 4 ന് മുന്‍പായിരുന്നു. ഈ സീസണ്‍ കൂടി കഴിഞ്ഞപ്പോള്‍ തീരുമാനം ആയി. ഇനി പോകാന്‍ തീരെ താല്‍പര്യം ഇല്ല. മലയാളത്തിലേക്ക് ഇല്ല. വേറെ ഭാഷയാണെങ്കില്‍ ഓകെ. മലയാളം ബിഗ് ബോസിനോട് എന്തോ വിശ്വാസം പോയി എന്നായിരുന്നു ആര്യയുടെ മറുപടി.

മലയാളം ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് റിയാസിനെയും അഖിലിനേയുമാണെന്ന് ആര്യ പറഞ്ഞു. മുന്‍പും ആര്യ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. റിയാസിനാണ് താന്‍ വോട്ട് ചെയ്യുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി