മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി, ഒടുവിൽ സംഭവിച്ചത് വെളിപ്പെടുത്തി ആമിർ ഖാൻ

ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ആമിർ ഖാൻ. റീനയുമായുളള വേർപിരിയലിന് ശേഷം താൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുവെന്നാണ് ആമിർ പറഞ്ഞത്. ക്വായമത് സെ ക്വായമത് തഖ് എന്ന സിനിമയിൽ‌ പ്രവർത്തിച്ച സമയമാണ് ആമിർ ഖാനും റീന ദത്തയും തമ്മിൽ പ്രണയത്തിലായത്. തുടർന്ന് 1986 എപ്രിൽ 18ന് ഇവരുടെ വിവാഹം നടന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളാണ് ആമിർ ഖാനുളളത്. കുറെക്കാലം നല്ല രീതിയിൽ പോയ ബന്ധമായിരുന്നു ഇത്.

എന്നാൽ 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2002ൽ ചില അസ്വാരസ്യങ്ങളെ തുടർന്ന് ആമിറും റീനയും വേർപിരിയുകയായിരന്നു. റീന ദത്തയുമായി വേർപിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം ഞാൻ കഴിച്ചുവെന്ന് ആമിർ ഖാൻ ഓർത്തെടുത്തു. പിന്നീടുളള ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നു ഞാൻ.

ആ സമയത്തൊന്നും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. മദ്യപാനം കൂടിയത് കാരണം എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്നെ തന്നെ കൊല്ലാൻ ശ്രമിച്ചു, ആമിർ ഖാൻ കൂട്ടിച്ചേർത്തു. റീന ദത്തയ്ക്ക് ശേഷം കിരൺ റാവുവിനെ 2005ൽ ആമിർ ഖാൻ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും കുറച്ചുവർഷത്തിന് ശേഷം വേർപിരിയലിലേക്ക് എത്തി. 2021ലാണ് ആമിറും കിരണും വേർപിരിഞ്ഞത്.

Latest Stories

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു