ആടുജീവിതത്തിന് സാമ്പത്തികമായി കിട്ടേണ്ട സ്വീകര്യത കിട്ടി കഴിഞ്ഞു; ഇനി വേണ്ടത് മറ്റൊരു കാര്യം..; വെളിപ്പെടുത്തി പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 150 കോടി ക്ലബ്ബിൽ കയറി ഗംഭീര കളക്ഷൻ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ആടുജീവിതം സക്സസ് മീറ്റിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആടുജീവിതത്തിന് സാമ്പത്തികമായി സ്വീകാര്യത ലഭിച്ചുവെന്നും ഇനി വേണ്ടത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണെന്നുമാണ് പൃഥ്വി പറഞ്ഞത്.

“എൻ്റെ വർഷങ്ങൾക്ക് മുമ്പുള്ള ഇൻ്റർവ്യൂവിലെല്ലാം ഞാൻ പറഞ്ഞിരുന്നത് ഇത് കേരളം എന്ന ഒരു കൊച്ചു സംസ്ഥാനത്ത് നിന്ന് ഞങ്ങൾ ഇറക്കുന്ന ഒരു സൃഷ്ട‌ിയാണ് എന്ന് പറഞ്ഞു ലോകത്തിനു മുന്നിൽ പ്രസന്റ് ചെയ്യാൻ സാധിക്കുന്ന ഒരു സിനിമയാക്കാനാണ് ഞങ്ങളുടെ ശ്രമം എന്നായിരുന്നു. ലാഭമാണ് ലക്ഷ്യമെങ്കിൽ ഇത്ര വലിയ പരിശ്രമത്തിൻ്റെയോ ഒന്നും ആവിശ്യം ഇല്ലായിരുന്നു.

ഈ സിനിമ ചെയ്യുമ്പോൾ ഇതിൻ്റെ ഏറ്റവും പോസിബിൾ വേർഷൻ ചെയ്യണം എന്ന ഒരു ദൃഢനിശ്ചയം ബ്ലെസി ചേട്ടനുണ്ടായിരുന്നു. അതിൻ്റെ ഫലമായാണ് ഇന്ന് ഇത്രയും പൈസ മുടക്കി ഈ സിനിമ ഉണ്ടായത്.

സന്തോഷ് ശിവൻ്റെ 16 ലക്ഷം രൂപക്ക് നിർമിച്ച ടെററിസ്റ്റ് എന്ന ചിത്രം പ്രശസ്ത‌ ജോൺ മാൽക്കോവിച്ച് എന്ന അമേരിക്കൻ നടൻ ഏറ്റടുത്ത ശേഷം ആണ് ആ ചിത്രം ലോക ശ്രദ്ധ നേടുന്നത്. അതുപോലെ ഒന്നായിരിക്കണം അടുജീവിതം സിനിമക്കും സംഭവിക്കേണ്ടത്. സാമ്പത്തികമായി കിട്ടേണ്ട സ്വീകര്യത കിട്ടി കഴിഞ്ഞു. ഇനി ഒരു ഇൻ്റെർനാഷണൽ റെക്കഗനേഷനാണ് ഞാനും ബ്ലെസി ചേട്ടനും ഇപ്പോൾ സ്വപ്‌നം കാണുന്നത്.” എന്നായിരുന്നു പൃഥ്വി പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”