'അന്ന് റിമ ചെയ്തത് എനിക്ക് ഇന്നും മറക്കാൻ പറ്റാത്ത സംഭവമാണ്'; സിബി മലയിൽ

മലയാളത്തിലെ ഏക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ നടി റിമ കല്ലിങ്കലിനെ കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വെെറലായി മാറുന്നത്. യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

യുവതാരങ്ങളിൽ റിമയുടെ ഒരു പ്രവൃത്തി തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. യുവ താരങ്ങളിൽ ചിലർക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. വളരെ സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം താൻ സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്. പ്രേം നസീർ അടക്കമുള്ള താരങ്ങൾ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കൽ നടൻ തിക്കുറുശ്ശിക്കൊപ്പം സിനിമ ചെയ്തപ്പോൾ അദ്ദേഹം തന്റെ അടുത്ത് വന്ന് മേക്കപ്പ് അഴിച്ചോട്ടെയെന്ന് ചോദിച്ചതിന് ശേഷമാണ് ചെയ്തത്. അത്രത്തോളം സീനിയറായ ആർട്ടിസ്റ്റായിട്ടു കൂടി അദ്ദേഹം നൽകിയ ബഹുമാനം വലുതാണെന്നും സിബി പറഞ്ഞു. ജ​ഗതി ശ്രീകുമാറും തിക്കുറിശ്ശിയെപ്പോലെ അനുവാദം ചോദിച്ചശേഷമെ മേക്കപ്പ് അഴിക്കൂ. അത് അവരുടെ പ്രൊഫഷനോടുള്ള കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്.

പക്ഷെ പുതിയ തലമുറയിലെ ആളുകൾക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. ചില അനുഭവങ്ങൾ തനിക്കുമുണ്ടായിട്ടുണ്ട്. അത് തന്റെ കരിയറിലെ ആദ്യത്തെ സംഭവമായിരുന്നു. ഒരിക്കൽ തന്നോട് പറയാതെ റിമ കല്ലിങ്കിൽ ലൊക്കേഷനിൽ നിന്നും പോയി. രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇതൊക്കെ തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി