'അന്ന് ആ പ്രശ്നത്തിന് പിന്നാലെ ഞാൻ ലെസ്ബിയൻ ആണെന്ന് വരെ പറഞ്ഞു, ഒരാളെയും അമിതമായി വിശ്വസിക്കരുത്'; ട്രാപ്പിൽ പെട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് യമുന

സിനിമ സീരിയൽ അഭിനത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് യമുന. ഇപ്പോഴിതാ അമിതമായി മറ്റുള്ളവരെ വിശ്വസിച്ചതിൻ്റെ പേരിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് പറയുകയാണ് താരം. സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് അവർ മനസ്സ് തുറന്നത്. സംഭവങ്ങൾക്ക് തുടക്കം തനിക്ക് വരുന്ന ഒരു കോളിൽ നിന്നായിരുന്നു.

സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അശ്വതി എന്ന പെൺകുട്ടി തന്റെ ഫാൻ ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. തന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിച്ചു. സ്ഥിരമായി വിളിക്കുന്ന ആൾ, അതും ഒരു ഉദ്യോഗസ്ഥ, അതു കൊണ്ട് തന്നെ വേറൊന്നും ആലോചിച്ചില്ല. തൻ്റെ വീട്ടിലേക്ക് ശനിയാഴ്ച വരാൻ പറഞ്ഞു. ആ സ്ത്രീ വൈകുന്നേരം തന്റെ വീട്ടിൽ വന്നു. വീട്ടിൽ ആ സമയത്ത് തന്റെ മക്കളും, സഹായിയുമുണ്ട്.

ഓഫീസിൽ നിന്ന് നേരെ വരികയാണ് എന്നാണ് പറഞ്ഞത്. കഴിക്കാൻ ഭക്ഷണം ഒക്കെ കൊടുത്തു. അവസാനം സെൽഫി എടുത്ത ശേഷമാണ് അവർ മടങ്ങി പോയത് പോയത്. അതിന് ശേഷവും ആ കുട്ടി തന്നെ വിളിക്കാറുണ്ട്. ഒരിക്കൽ ഒരു ഷോയ്ക്ക് താൻ പോകാൻ നിൽക്കുമ്പോൾ അവർ തന്നെ വിളിച്ച് അവർക്കും ആ ഷോയിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഒരുമിച്ച് പോവാം എന്ന് പറഞ്ഞപ്പോൾ ശരിയെന്ന് താനും പറഞ്ഞു.

കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷമായിരുന്നു തനിക്ക്. പരുപാടി കഴിഞ്ഞ് തിരികെ പോരുകയും ചെയ്തു. പക്ഷെ പിന്നീടാണ് അത് പണിയായിരുന്നെന്ന് താൻ തിരിച്ചറിയുന്നത്. പരിപാടിക്ക് പോയി വന്ന ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവിടെ ആ സ്ത്രീ എല്ലാവർക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും മറ്റും താൻ കണ്ടിരുന്നു. പക്ഷെ അതിന് പിന്നിൽ ചില പ്ലാനിങുകളുണ്ടെന്നുള്ള കാര്യമൊന്നും താൻ അറിഞ്ഞിരുന്നില്ല.

താനാണ് ആ പെൺകുട്ടിയെ കൊണ്ടു പോയ എന്ന പേരും കിട്ടി. ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം താൻ ലെസ്ബിയനാണ് എന്ന്‌ പോലും പലരും പറഞ്ഞു. ആരെയും അമിതമായി വിശ്വസിക്കരുതെന്നും ഒരു പെണ്ണിനെയും കൂട്ടി പോകരുത് എന്ന പാഠവും താൻ അതോടെ പഠിച്ചെന്നും യമുന പറയുന്നു.

ആ സംഭവത്തോടെ തനിക്ക് എല്ലാവരെയും സംശയമായി. സത്യത്തിൽ അടുത്ത് ഇടപഴകുന്ന സുഹൃത്തുക്കളെ പോലും ഇപ്പോൾ സംശയിക്കുന്ന അവസ്ഥയാണ്. ഇപ്പോഴും പരിചയമില്ലാത്ത ആളുകളുമായി സൗഹൃദം സൂക്ഷിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു പരിതിയിൽ കൂടുതൽ ആരായാലും ഇപ്പോൾ അടുത്ത് ഇടപഴകാറില്ലെന്നും യുമുന കൂട്ടിച്ചേർത്തു

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി