'പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം തന്നെ അനാദരവ്'; സിദ്ധാര്‍ത്ഥ്

പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം അനാദരവായാണ് താന്‍ കണക്കാക്കുന്നതെന്ന നടന്‍ സിദ്ധാര്‍ഥ്. ‘സിനിമ പ്രാദേശികമാണെന്ന് പറയുന്നതിനാണ് പാന്‍ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള സിനിമകളും ഇന്ത്യന്‍ സിനിമകളാണ്. എന്ത്കൊണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം ഉണ്ടായിരുന്നില്ല.’ സിദ്ധാര്‍ത്ഥ് ചോദിക്കുന്നു.

മണിരത്നം സംവിധാനം ചെയ്ത ‘റോജ’ എന്ന ‘തമിഴ്’ സിനിമ ഇന്ത്യ മുഴുവന്‍ കണ്ടിരുന്നു. അത് ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് ആരും പറഞ്ഞിട്ടില്ല. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണ്. ഇന്ത്യന്‍ സിനിമയയെന്ന് പറയണം. അല്ലെങ്കില്‍ സിനിമ ഏത് ഭാഷയിലാണ് എന്ന് പരാമര്‍ശിക്കണം’ സിദ്ധാര്‍ത്ഥ് കൂട്ടിചേര്‍ത്തു.

തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം നടക്കുന്ന ഹിന്ദി ഭാഷാ ചര്‍ച്ചകള്‍ക്കിടെയാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം. നേരത്തെ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലും വാക്പോരുണ്ടായിരുന്നു. അഭിഷേക് ബച്ചന്‍, സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു