ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി തൃഷ കൃഷ്ണൻ പങ്കെടുത്തത് ഏറെ ചർച്ചയായിരുന്നു. നടി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.’സ്നേഹം എപ്പോഴും ഉച്ചത്തിലാണ്’ എന്ന ക്യാപ്ഷൻ ആണ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നുള്ള തന്റെ ചിത്രങ്ങൾക്കൊപ്പം നടി പങ്കുവച്ചത്.
പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഭാര്യ സങ്കീതയിൽ നിന്നുള്ള വിവാഹമോചനത്തെത്തുടർന്ന് വിജയ്യുടെ ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നുകൊണ്ടിരിക്കുമ്പോഴാണ് തൃഷ ഈ പോസ്റ്റ് പങ്കുവെച്ചത്.
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അഥിതിയായി നടി എത്തിയിരുന്നു. വേദിയിലെത്തിയ നടി വിജയ്‌യുടെ കുടുംബാംഗങ്ങളെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും നേരിൽ കണ്ട് ആശ്ലേഷിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. വേദിയിലെത്തിയ തൃഷയെ വാത്സല്യത്തോടെ നോക്കുന്ന വിജയുടെ അമ്മയുടെ ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്.