'ആദ്യ സിനിമ മുതലുള്ള സൗഹൃദമാണ് എനിക്ക് അദ്ദേഹവുമായുള്ളത്, ഇന്നും തിരുവനന്തപുരത്ത് എത്തിയാൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക'; ഖുശ്ബു

മലയാളി അല്ലെങ്കിലും മലയാളി പ്രേ​ക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. മലയാളത്തിലെ നിരവധി താരങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്ന ഖുശ്ബു നടൻ സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ പരിപാടിക്കിടെയാണ് ഖുശ്ബു ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്.

യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനിൽക്കുന്ന സൗഹൃദമാണ് സുരേഷ് ​ഗോപിയുമായി തനിക്കുള്ളതെന്ന് ഖുശ്ബു പറഞ്ഞു. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. ഇന്നും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം തന്നെ കൊല്ലും. താൻ തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുകയെന്നും. കുടുംബവുമായും അടുത്ത സൗഹൃദമാണ് ഉള്ളത്.

വളരെ പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് സുരേഷ് ​ഗോപി. അതുപോലെ തന്നെ ദേഷ്യം പോവുകയും ചെയ്യും. മാത്രമല്ല എന്ത് സംസാരിച്ചാലും ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ സംസാരിക്കില്ല. അത് ആളുകളിൽ അപൂർവമായി കാണുന്ന ​ഗുണമാണെന്നും അവർ പറഞ്ഞു. തുറന്ന ഹൃദയം ഉള്ളയാളാണ് സുരേഷ് ​ഗോപി.

തന്റെ വെെകാരികത ഒളിച്ചു വെക്കാൻ അദ്ദേഹത്തിനറിയില്ല. വളരെ സത്യസന്ധനുമാണ്. ഇപ്പോൾ മാത്രമല്ല വളരെ നാളുകൾക്ക് മുമ്പേ അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ലെന്നും അവർ പറഞ്ഞു.

അനുഭൂതി എന്ന സിനിമയിൽ തനിക്കും സുരേഷേട്ടെനും ഒരു പ്രണയ ​ഗാന രം​ഗമുണ്ട്. അത് ചെയ്യുമ്പോൾ തനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പക്ഷെ സുരേഷ് തന്നെ വളരെ കംഫർട്ടബിൾ ആക്കിയാണ് അത് ചെയ്തതെന്നും ഖുശ്ബു പറഞ്ഞു. ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് സുരേഷ് ​​ഗോപിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ​ഗോപി കേസന്വേഷണ ഉദ്യോ​ഗസ്ഥനായി ബി​ഗ് സ്ക്രീനിലെത്തിയത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി