'എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട, ഐശ്വര്യയുടെ മടിയില്‍ ഇരിക്കണം..'; 'ദേവ്ദാസ്' സെറ്റിലെ ഓര്‍മ്മകളുമായി ഷര്‍മിന്‍

‘ഹീരാമണ്ഡി’ സീരിസിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഷര്‍മിന്‍ സേഗല്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകളില്‍ അസിസ്റ്റന്റ് ആയി എത്തിയ ഷര്‍മിന്‍ സംവിധായകന്റെ സഹോദരീ പുത്രിയാണ്. ചെറുപ്പത്തില്‍ അമ്മാവന്‍ ബന്‍സാലിയുടെ സെറ്റുകളില്‍ പോയിരുന്നതിനെ കുറിച്ച് ഷര്‍മിന്‍ അഭിമുഖങ്ങളില്‍ തുറന്നു പറയാറുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘ദേവ്ദാസി’ന്റെ സെറ്റില്‍ പോയതിനെ കുറിച്ച് ഷര്‍മിന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”എനിക്ക് നാല് വയസുള്ളപ്പോഴാണ് ദേവ്ദാസിന്റെ സെറ്റില്‍ എത്തുന്നത്. ഞാന്‍ അവിടെയെല്ലാം ചുറ്റി നടക്കും. അന്ന് ഐശ്വര്യ റായ്‌യുടെ മടിയില്‍ ഇരിക്കാനാണ് എനിക്ക് ഇഷ്ടം.”

”മാമ മാമ പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് ഞാന്‍ അഭ്യര്‍ത്ഥിക്കും. എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട, ഐശ്വര്യയുടെ മടിയില്‍ ഇരിക്കാനാണ് ആഗ്രഹം എന്ന് പറയും” എന്നാണ് ഷര്‍മിന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ മലാല്‍ എന്ന ചിത്രത്തിലൂടെയാണ് ഷര്‍മിന്‍ നടിയായി അരങ്ങേറ്റം കുറിക്കുന്നത്. മേരി കോം, ബജിറാവു മസ്താനി എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ഷര്‍മിന്‍ മലാല്‍, അതിഥി ഭൂതോ ഭവ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'