ബച്ചന് നാലരക്കോടിയുടെ റോള്‍സ് റോയ്സ് സമ്മാനിച്ചു, മണ്ടന്‍ എന്ന് വിളിച്ച് അമ്മ എന്നെ തല്ലി..; വെളിപ്പെടുത്തി സംവിധായകന്‍

’12ത് ഫെയില്‍’ എന്ന സിനിമ ഒരുക്കി അടുത്തിടെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് വിധു വിനോദ് ചോപ്ര. നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍ കൂടിയാണ് വിധു വിനോദ് ചോപ്ര. അമിതാഭ് ബച്ചനുമായുള്ള രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

ബിഗ് ബിക്ക് കോടികള്‍ വിലമതിക്കുന്ന കാര്‍ സമ്മാനിച്ചതിന് അമ്മ തന്നെ തല്ലിയിട്ടുണ്ട് എന്നാണ് സംവിധായകന്‍ പറയുന്നത്. 2007ല്‍ പുറത്തിറങ്ങിയ സിനിമ ‘ഏകലവ്യ’യില്‍ വിധു വിനോദ് ചോപ്രയും ബച്ചനും ഒന്നിച്ചിരുന്നു. സെറ്റില്‍ വലിയ ദേഷ്യക്കാരനാണ് സംവിധായകന്‍.

”എന്നെ സഹിച്ചതിനും സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനും ഞാന്‍ അദ്ദേഹത്തിന് 4.5 കോടി വിലയുള്ള റോള്‍സ് റോയ്സ് സമ്മാനിച്ചു. ഈ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. അമിതാഭിന് കാര്‍ സമ്മാനിക്കാനായി പോയപ്പോള്‍ ഞാന്‍ അമ്മയേയും കൂട്ടിയാണ് പോയത്. അമ്മയാണ് അദ്ദേഹത്തിന് വണ്ടിയുടെ താക്കോല്‍ സമ്മാനിച്ചത്.”

”തിരിച്ചു വന്ന് എന്റെ കാറിലിരുന്നു. അന്ന ഞാന്‍ നീല മാരുതി വാനാണ് ഓടിച്ചിരുന്നത്. ആ സമയത്ത് ഞാന്‍ ഡ്രൈവറെ വച്ചിരുന്നില്ല. അതിനാല്‍ ഞാനാണ് ഡ്രൈവ് ചെയ്തിരുന്നത്. നീയാണോ അവന് കാര്‍ നല്‍കിയത് എന്ന് അമ്മ എന്നോട് ഞാന്‍ ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോള്‍ നീ എന്താണ് പുതിയ കാര്‍ വാങ്ങിക്കാത്തത് എന്ന് ചോദിച്ചു.”

”സമയമുണ്ടല്ലോ കാര്‍ വാങ്ങാം എന്ന് ഞാന്‍ പറഞ്ഞു. ഇത് 11 ലക്ഷത്തിന്റെ കാര്‍ ആണല്ലേ എന്നാണ് അപ്പോള്‍ അമ്മ ചോദിച്ചത്. കാറിന്റെ വില 4.5 കോടി ആണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അതിനാല്‍ ഞാന്‍ ചിരിച്ചുകൊണ്ട് വില പറഞ്ഞു. അതുകേട്ടതും മണ്ടന്‍ എന്നു വിളിച്ച് അമ്മ എന്നെ തല്ലി. ഞാനത് ഒരിക്കലും മറക്കില്ല” എന്നാണ് വിധു വിനോദ് ചോപ്ര പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക