പരാതി ഉണ്ടേല്‍ മുഖത്ത് നോക്കി പറയണം, ആ ഏഴുനില കെട്ടിടം വിറ്റിട്ടില്ല, കോടികളുടെ കടവുമില്ല; പ്രതികരിച്ച് അക്ഷയ് കുമാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ്

പ്രൊഡക്ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ഓഫീസ് കെട്ടിടം വിറ്റിട്ടില്ലെന്ന് ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ സിനിമയുടെ നിര്‍മ്മാതാവ് വാഷു ഭഗ്നാനി. 350 കോടി ബജറ്റില്‍ നിര്‍മ്മിച്ച അക്ഷയ് കുമാര്‍-പൃഥ്വിരാജ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തിയേറ്ററില്‍ പരാജയമായതോടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് വാഷു ഭഗ്നാനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ഏഴ് നില കെട്ടിടം 250 കോടി വരുന്ന കടം വീട്ടാനായി വിറ്റു എന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചാണ് വാഷു ഭഗ്നാനി രംഗത്തെത്തിയത്. കെട്ടിടം പുനരുദ്ധാരണം ചെയ്യുകയാണ് എന്നാണ് നിര്‍മ്മാതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരിക്കുന്നത്.

മാത്രമല്ല, സാമ്പത്തിക നഷ്ടത്തില്‍ നിന്നും കരകയറാന്‍ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു, 80% ജീവനക്കാരെയും പിരച്ചുവിട്ടു എന്ന റിപ്പോര്‍ട്ടുകളോടും നിര്‍മ്മാതാവ് പ്രതികരിച്ചു. വര്‍ഷങ്ങളായി ഒരേ ടീമിനൊപ്പമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്, അവരില്‍ നിന്നും ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് വാഷു ഭഗ്നാനി പറയുന്നത്.

”കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ ഈ ബിസിനസ് ചെയ്യുന്നു. ഞങ്ങള്‍ പണം നല്‍കാനുണ്ടെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍, അവര്‍ക്ക് മുന്നോട്ട് വന്ന് ഞങ്ങളോട് സംസാരിക്കാം. പൂജ എന്റര്‍ടെയ്‌മെന്റുമായി അവര്‍ക്ക് കരാറുകളുണ്ടോ? അവര്‍ ഇത് സംബന്ധിച്ച് കേസ് നല്‍കിയിട്ടുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഈ പരദൂഷണം അവസാനിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.”

”എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ തന്നെ പരിഹരിക്കും. ഞങ്ങള്‍ എവിടേക്കും ഓടിപ്പോകില്ല. ഞങ്ങളുടെ ഓഫീസില്‍ വന്ന്, ഞങ്ങളോട് സംസാരിക്കാം. നിങ്ങളുടെ രേഖകള്‍ തന്നാല്‍ 60 ദിവസത്തിനുള്ളില്‍ മറുപടി തരാം. ബ്ലാക്‌മെയിലോ സമ്മര്‍ദ്ദമോ ചെയ്യില്ല.”

”യുകെയിലുള്ള പ്രൊഡക്ഷന്‍ കമ്പനികളുമായും ഞങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് പണം തരാനുള്ളതെങ്കില്‍ അവരെ നേരിട്ട് ബന്ധപ്പെടണം. കഴിഞ്ഞ വര്‍ക്കുകള്‍ ഫ്‌ളോപ്പുകള്‍ ആയെങ്കിലും പുതിയൊരു വലി പ്രോജക്ടിന്റെ തിരക്കിലാണ്, ഒരു ആനിമേഷന്‍ സീരിസ് വരുന്നുണ്ട്” എന്നാണ് വാഷു ഭഗ്നാനി പറയുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്